16,999 രൂപയുടെ വാച്ച് 3,499 രൂപയ്ക്ക്! ആമസോണിൽ സ്മാർട് വാച്ചുകൾക്ക് വൻ ഓഫർ

Smart-watch
SHARE

വമ്പിച്ച ഓഫറുകളോടെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ നടക്കുകയാണ്. വിവിധ സ്മാര്‍ട് ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപുകള്‍, സ്മാര്‍ട് വാച്ചുകള്‍ എന്നിവയിലും മറ്റും വാഗ്ദാനം ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ബ്ലൂടൂത്ത് കോളിങ് സൗകര്യവും അമോലെഡ് ഡിസ്പ്ലേയുമുള്ള സ്മാര്‍ട് വാച്ചുകളില്‍ ആമസോണ്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

അമോലെഡ് ഡിസ്‌പ്ലേയുള്ള ബ്ലൂടൂത്ത് കോളിങ് പോലെയുള്ള ഫീച്ചറുകളും വിലക്കുറവിലും ഉള്ള ഒരു സ്മാര്‍ട് വാച്ചാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഏറ്റവും മികച്ച ചില ഡീലുകള്‍ ഇതാ:

∙ നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ്സ് ( Noise ColorFit Ultra 2 Buzz)

അവതരിപ്പിക്കുമ്പോൾ 6,999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാര്‍ട് വാച്ചിന്റെ ഓഫര്‍ വില 2,999 രൂപയാണ്. 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഇതിലുണ്ട്. മാത്രമല്ല, വാച്ചിന് 368x448 പിക്‌സല്‍ റെസലൂഷനുമുണ്ട്.

∙ ബോട്ട് എക്സ്റ്റെൻഡ് പ്രോ ( boAt Xtend Pro)

അവതരിപ്പിക്കുമ്പോൾ 9,799 രൂപ വിലയുണ്ടായിരുന്ന ഊ വാച്ച് 2,799 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ സ്മാര്‍ട് വാച്ചിന് 1.78 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയുണ്ട്. കൂടാതെ ബ്ലൂടൂത്ത് കോളിംഗും വാഗ്ദാനം ചെയ്യുന്നു. ഇത് 30 മിനിറ്റില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ബോട്ട് എക്സ്റ്റെൻഡ് പ്രോ ഒരു മെറ്റല്‍ സ്ട്രാപ്പോടെയാണ് വരുന്നത്.

∙ ഫയർ–ബോൾച്ച് വിഷനറി ( Fire-Boltt Visionary)

79 ശതമാനം ഓഫറിലാണ് ഈ സ്മാര്‍ട് വാച്ചിന്റെ വില്‍പന. 16,999 രൂപയുടെ ഫയര്‍-ബോള്‍ട്ട് വിഷനറി 3,499 രൂപയ്ക്ക് ലഭിക്കു. 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 368x448 പിക്സല്‍ റെസലൂഷന്‍, നൂറിലധികം സജീവ സ്പോര്‍ട്സ് മോഡ്, വോയ്സ് അസിസ്റ്റന്‍സ്, ബ്ലൂടൂത്ത് കോളിങ് സൗകര്യം എന്നിവ ഇതിന്റെ സവിശേഷതകളാണ്. മാത്രമല്ല, ഇത് വാട്ടര്‍പ്രൂഫുമാണ്.

∙ സെബ്രോണിക്സ് ഐക്കണിക് (ZEBronics Iconic)

അവതരിപ്പിക്കുമ്പോൾ 9,999 രൂപ വിലയുണ്ടായിരുന്ന ഈ വാച്ച് 3,199 രൂപയ്ക്ക് ലഭിക്കും. 1.9 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിങ് സൗകര്യം, വോയ്സ് അസിസ്റ്റന്റ് പിന്തുണ, 'എല്ലായ്പ്പോഴും ഓണ്‍ ഡിസ്പ്ലേ' ഫീച്ചര്‍, നൂറിലധികം സ്പോര്‍ട്സ് മോഡുകള്‍ എന്നിവയും ഇതിന്റെ സവിശേഷതയാണ്.

English Summary: Amazon offer - 50% Off Or More - Smart Watches / Wearable Technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS