1,199 രൂപയ്ക്ക് പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ച് ഗിസ്മോർ

gizmore-blaze-max
SHARE

രാജ്യത്തെ മുൻനിര സ്മാർട് വാച്ച് ബ്രാൻഡ് ഗിസ്മോർ പുതിയ ഉൽപന്നം വിപണിയിലെത്തിച്ചു. ബ്ലേസ് മാക്സ് എന്ന പേരിൽ പുതിയ ബജറ്റ് സ്മാർട് വാച്ചാണ് അവതരിപ്പിച്ചത്. ഗിസ്‌മോർ ബ്ലേസ് മാക്‌സിന് 1.85 ഇഞ്ച് ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയുണ്ട്. ഐപിഎസ് എൽസിഡി സ്ക്രീനിന്റെ പരമാവധി ബ്രൈറ്റ്നസ് 450 നിറ്റ് ആണ്. 15 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ഫീച്ചർ.

മറ്റു സ്മാർട് ഉപകരണങ്ങളെ പോലെ ബ്ലേസ് മാക്സിലും ഒന്നിലധികം ആരോഗ്യ ട്രാക്കിങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കൽ, ഉറക്ക ട്രാക്കിങ് എന്നിവ എല്ലാം ഇതുവഴി ട്രാക്ക് ചെയ്യാം. ആർത്തവചക്രം ട്രാക്കിങ്, സ്ട്രെസ് മോണിറ്ററിങ്, ഒന്നിലധികം സ്‌പോർട്‌സ് മോഡുകൾ തുടങ്ങി നിരവധി ഫീച്ചറുകളും പിന്തുണയ്ക്കുന്നു. ഇതൊരു മിനി ഗെയിം ഉപകരണമായും കാൽക്കുലേറ്ററുമായും ഉപയോഗിക്കാം.

പൊടിയും വെള്ളവും പ്രതിരോധിക്കാൻ സ്മാർട് വാച്ച് IP67 റേറ്റുചെയ്തിരിക്കുന്നു. ഇതിലൊരു ബിൽറ്റ്-ഇൻ സ്പീക്കറും മൈക്രോഫോണും ഉണ്ട്. JYouPro എന്ന ആപ് വഴി ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട് ഫോണുകളെ വാച്ചുമായി ബന്ധിപ്പിക്കാം. ഇംഗ്ലിഷിനു പുറമേ ഹിന്ദി ഭാഷയും ഇത് പിന്തുണയ്ക്കുന്നു.

ബ്ലേസ് മാക്സിന് ഇന്ത്യയിൽ 1,199 രൂപയാണ് വില. ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. ബ്ലാക്ക്, ബർഗണ്ടി, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബ്ലേസ് മാക്സ് വരുന്നത്.

English Summary: Gizmore Blaze Max Smartwatch Price in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS