ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ തുടരുകയാണ്. സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകള്‍ക്കും മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കുമായി വിവിധ വിഭാഗങ്ങളിലായി 40 മുതൽ 83 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്മാർട് ടിവികൾക്ക് 75 ശതമാനം വരെയും സ്മാർട് വാച്ചുകൾക്ക് 83 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.
കുറഞ്ഞ കാലത്തിനിടെ വിപണിയിൽ തരംഗമായ ഉൽപന്നമാണ് സ്മാർട് വാച്ചുകൾ. കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകളുള്ള നിരവധി സ്മാർട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. മുനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകളെല്ലാം ആമസോൺ റിപ്പബ്ലിക് ഡേ സെയില്‍ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്സ്, ബോട്ട്, ഫയർ ബോൾട്ട്, ആമസ്ഫിറ്റ്, പിട്രോൺ, സീബ്രോണിക്സ്, മി, വൺപ്ലസ്, ഒപ്പോ, ആപ്പിൾ, സാംസങ്, ഓണർ, വാവെയ്, റിയൽമി, ഫിറ്റിബിറ്റ് തുടങ്ങി കമ്പനികളെല്ലാം രംഗത്തുണ്ട്. സ്മാർട് വാച്ചിനൊപ്പം സ്മാർട് ബാൻഡുകളും ലഭ്യമാണ്. ചില സ്മാർട് വാച്ചുകളും ബാൻഡുകൾക്കും 84 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.
അവതരിപ്പിക്കുമ്പോൾ 6990 രൂപ വിലയുണ്ടായിരുന്ന ബോട്ട് വേവ് ലൈറ്റ് കോൾ സ്മാർട് വാച്ച് 1299 രൂപയ്ക്കാണ് വിൽക്കുന്നത്. 9999 രൂപയുടെ ഫയർ ബോൾട്ട് ഫിനക്സ് ബ്ലൂടൂത്ത് കോളിങ് വാച്ച് 1799 രൂപയ്ക്കും 7500 രൂപയുടെ മാക്സിമ മാക്സ് പ്രോ 2497 രൂപയ്ക്കും 4999 രൂപയുടെ അമസ്ഫിറ്റ് ബിപ് 3 സ്മാർട് വാച്ച് 1799 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
English Summary: Amazon Republic Day Sale: best deals on wearables, get up to 83% off