ഐഫോണിനേക്കാൾ വിലയുള്ള വാക്മാന്‍ അവതരിപ്പിച്ച് സോണി

sony-walkman
Photo: Sony
SHARE

സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഇന്ത്യയിലെത്തി. 69,990 രൂപയാണ് വില. ഈ ഉപകരണത്തിന് ഐഫോണ്‍ 13നേക്കാൾ വില വരുമെന്ന് ചുരുക്കം. ഹെഡ്‌ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു.

ഈ വാക്ക്മാൻ ചിലർക്കെങ്കിലും കുട്ടിക്കാലത്തെ ഓർമകൾ തിരികെ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എംപി3 പ്ലെയറുകളോ ആപ്പിൾ ഐപോഡോ വരുന്നതിന് വളരെ മുൻപ് തന്നെ യാത്രയ്ക്കിടെ കാസറ്റുകൾ പ്ലേ ചെയ്യാൻ സാധിച്ചിരുന്ന ഒരു പോർട്ടബിൾ ഓഡിയോ പ്ലെയറായിരുന്നു ഇത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം ഒരു പരമ്പരാഗത വാക്മാന്റെ നിലവാരം നിലനിർത്താൻ സോണിക്ക് കഴിഞ്ഞു. 5 ഇഞ്ച് ഡിസ്‌പ്ലേ, ഹൈ-റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്‌ദ പ്രോസസ്സിങ്, 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ

ജനുവരി 30 മുതൽ ഈ ഉപകരണം വാങ്ങാം. ക്ലാസിക് ബ്ലാക്ക് ആൻഡ് ഗോൾഡ് വേരിയന്റിലാണ് വാക്മാൻ പുറത്തിറക്കിയിരിക്കുന്നത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപകരണം 5 ഇഞ്ച് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസിൽ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എൻജിനും ഉണ്ട്. ഈ എന്‍ജിൻ പിസിഎം ഓഡിയോ എടുക്കുന്നു (ഇത് മിക്ക ഡിജിറ്റൽ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ഒരു തരം ഡിജിറ്റൽ ഓഡിയോ എൻകോഡിങ് ആണ്), ഇത് ഡിഎസ്ഡി ഫോർമാറ്റിലേക്ക് പുനഃസംവിധാനം ചെയ്യുന്നു (ഇത് മ്യൂസിക് നിർമാണത്തിന് പലപ്പോഴും ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ഓഡിയോ ഫോർമാറ്റാണ്).

English Summary: Sony Walkman NW-ZX707 with 5-inch display launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS