40 മണിക്കൂർ പ്ലേടൈം, നോയിസ് ബഡ്‌സ് വിഎസ്102 പ്രോ വയർലെസ് ഇയർബഡ്സ് വിപണിയിലെത്തി

noise-buds
Photo: Noise
SHARE

നോയിസ് ബഡ്‌സ് വിഎസ്102 പ്രോ വയർലെസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1,799 രൂപയാണ് വില. ഇന്ത്യൻ ബ്രാൻഡായ നോയിസിന്റെ പുതിയ വയർലെസ് ഇയർബഡുകൾക്ക് ഇൻ-ഇയർ ഫോം ഫാക്ടർ, ബ്ലൂടൂത്ത് എഡിഷൻ 5.3 കണക്റ്റിവിറ്റി പിന്തുണ, ക്വാഡ് മൈക്ക് സജ്ജീകരണം, എൻഎൻസി തുടങ്ങീ ഫീച്ചറുകളുണ്ട്. ഇയർബഡുകൾക്ക് 40 മണിക്കൂർ വരെ പ്ലേടൈം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

ജെറ്റ് ബ്ലാക്ക്, കാം ബീജ്, അറോറ ഗ്രീൻ, ഗ്ലേസിയർ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഇത് വരുന്നത്. നോയിസ് ബഡ്‌സ് വിഎസ്102 പ്രോയിൽ ഓൺ-ഇയർ ടച്ച് കൺട്രോളുകളും ഉണ്ട്. പുതിയ ഇയർബഡ്സ് ഗോനോയിസ് ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

നോയിസ് ബഡ്‌സ് വിഎസ്102 പ്രോ ഇയർബഡുകളിൽ 25dB വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുള്ള ക്വാഡ് മൈക്കുകളുണ്ട്. ഇതിൽ ഇൻ-ഇയർ ഫോം ഫാക്‌ടറും ഓൺ-ഇയർ ടച്ച് നിയന്ത്രണങ്ങളും ഉണ്ട്. ഇത് ഉപയോക്താക്കളെ എഎൻസി, ഗെയിമിങ് മോഡ്, വോളിയം ക്രമീകരിക്കൽ, മ്യൂസിക്, കോൾ എന്നിവ നിയന്ത്രിക്കാനും സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ആക്‌സസ് ചെയ്യാനും അനുവദിക്കുന്നു. ഹാൻഡ്‌സ് ഫ്രീ കോളിങും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട് ഫോണുകൾക്ക് ഇയർബഡുകൾ അനുയോജ്യമാണ്.

നോയ്‌സ് ബഡ്‌സ് വിഎസ്102 പ്രോ ഇയർബഡുകൾ 11 എംഎം സ്പീക്കർ ഡ്രൈവറുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിയർപ്പ്, ജല പ്രതിരോധം എന്നിവയ്‌ക്കായി IPX5 റേറ്റിങ്ങും ഉണ്ട്. 10 മീറ്റർ വയർലെസ് റേഞ്ചുള്ള ബ്ലൂടൂത്ത് 5.3-നെ ഇയർബഡുകൾ പിന്തുണയ്ക്കുന്നു. ഇയർബഡുകൾക്ക് ഒറ്റ ചാർജിൽ ആറ് മണിക്കൂർ വരെ പ്ലേടൈമും ചാർജിങ് കെയ്‌സിനൊപ്പം 34 മണിക്കൂർ അധിക സമയവും നൽകാനാകുമെന്ന് നോയ്‌സ് അവകാശപ്പെടുന്നു. നോയിസ് ബഡ്‌സ് വിഎസ്102 പ്രോ ഇയർബഡുകൾക്ക് നാല് ഗ്രാം വീതം ഭാരമുണ്ട്, ചാർജിങ് കെയ്‌സിന് ഏകദേശം 34 ഗ്രാമും ഭാരമുണ്ട്.

English Summary: Noise Buds VS102 Pro Wireless Earbuds With Up to 40 Hours Playtime, ANC Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS