ബ്ലൂടൂത്ത് കോളിങ്, വാട്ടർപ്രൂഫ് ഫീച്ചറുകളുള്ള സെബ്രോണിക്‌സ് ഐക്കണിക്-അൾട്രാ സ്മാർട് വാച്ച് പുറത്തിറങ്ങി

Zebronics Zeb-Iconic Ultra
Photo: Zebronics
SHARE

രാജ്യത്തെ മുൻനിര സ്മാര്‍ട് വാച്ച്, മറ്റു ഇലക്ട്രോണിക്സ്, ലൈഫ്‌സ്‌റ്റൈൽ ആക്‌സസറീസ് നിർമാതാക്കളായ സെബ്രോണിക്സിന്റെ പുതിയ സ്മാർട് വാച്ച് പുറത്തിറങ്ങി. ബ്ലൂടൂത്ത് കോളിങ്, വാട്ടർപ്രൂഫ് ഫീച്ചറുകളുള്ള സെബ്രോണിക്‌സ് ഐക്കണിക്-അൾട്രാ സ്മാർട് വാച്ച് ആണ് വിപണിയിലെത്തിയത്. പുതിയ സ്മാർട് വാച്ചുകൾ ഓറഞ്ച്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വരുന്നത്. പുതിയ വാച്ചുകൾ ആമസോണിലൂടെ 3,299 രൂപയ്ക്ക് വാങ്ങാം.

സെബ്രോണിക്‌സ് ഐക്കണിക് അൾട്രാ സ്‌മാർട് വാച്ചിൽ 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. മികവാർന്ന കാഴ്ചാനുഭവം നൽകുന്നതാണ് സ്‌ക്രീൻ. വാച്ച് ഐഡിൽ മോഡിൽ ആയിരിക്കുമ്പോൾ പോലും നോട്ടിഫിക്കേഷൻ ലഭിക്കാനായി ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറും ഉണ്ട്. നൂറിലധികം സ്‌പോർട്‌സ് മോഡ് ഉള്ള സ്‌മാർട് വാച്ചിൽ എസ്പിഒ2, ഹൃദയമിടിപ്പ്, രക്തസമ്മർദം, സ്ലീപ്പ് ട്രാക്കിങ് എന്നിവ നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സെൻസറുകളും ഉണ്ട്. സ്ത്രീകൾക്കായി ആർത്തവ ട്രാക്കിങ് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഫിറ്റ്നസ് പ്രേമികൾക്ക് അനുയോജ്യമായ ഒരു സ്മാർട് വാച്ച് കൂടിയാണിത്.

സ്മാർട് വാച്ചിൽ ഇൻ-ബിൽറ്റ് സ്പീക്കറും മൈക്കും ഉണ്ട്. കൂടാതെ ബ്ലൂടൂത്ത് വി 5.1 + വി 3.0 എന്നിവയുടെ സേവനവും ലഭ്യമാണ്. ഇതിലൂടെ കോൾ ചെയ്യാനും സ്വീകരിക്കാനും ഒപ്പം ക്യാമറ, മ്യൂസിക് കണ്ട്രോൾ ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കുന്നു. ഗൂഗിൾ, സിരി തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളെയും ഇത് പിന്തുണയ്ക്കുന്നു.

സെബ്രോണിക്‌സ് ഐക്കണിക് അൾട്രാ IP67 റേറ്റിങ് ഉള്ള വാട്ടർപ്രൂഫ് സ്മാർട് വാച്ചാണ്. 260 എംഎഎച്ച് ആണ് ബാറ്ററി. 30 ദിവസം വരെ സ്റ്റാൻഡ്-ബൈ സമയം ലഭിക്കുന്നതാണ് ബാറ്ററി. പരമാവധി സൗകര്യത്തിനും വഴക്കത്തിനുമായി ഡിസൈൻ ചെയ്‌തിരിക്കുന്ന സ്ട്രാപ്പുമായാണ് വാച്ചുകൾ വരുന്നത്. 

English Summary: Zebronics Zeb-Iconic Ultra with 1.78″ AMOLED display, Bluetooth calling launched at an introductory price of Rs. 3299

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS