13,000 രൂപയ്ക്ക് ഐപാഡ് പ്രോ ഡിസൈനുമായി ഐടെൽ പാഡ് വൺ

Itel Pad One looks a lot like iPad Pro
Photo: Itel
SHARE

ആപ്പിളിന്റെ ഐപാഡ് പ്രോ ഡിസൈനുമായി ഐടെൽ പാഡ് വൺ പുറത്തിറങ്ങി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്ന ഐടെലിന്റെ ആദ്യ ടാബ്ലറ്റ് കൂടിയാണിത്. സ്മാർട് ടിവി വിപണിയിലും സജീവമായ ഐടെൽ ഇപ്പോൾ ടാബ്‌ലെറ്റ് നിർമാണത്തിലേക്കും കടന്നിരിക്കുകയാണ്. 4ജി കോളിങ്ങിന് ഉപയോഗിക്കാവുന്നതാണ് ഐടെൽ ടാബ്‌ലെറ്റ്. വലിയ ഡിസ്‌പ്ലേയും മറ്റൊരു പ്രത്യേകതയാണ്.

ഐടെൽ ടാബ്‌ലെറ്റ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ഇത് രണ്ട് വ്യത്യസ്ത കളർ വേരിയന്റുകളിലാണ് വരുന്നത് – ഇളം നീലയും ഡീപ് ഗ്രേയും. റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈനിലും ഓഫ്‌ലൈനായും ഐടെൽ പാഡ് വൺ വാങ്ങാം. 12,999 രൂപയാണ് വില. 1280x800 പിക്സൽ റെസലൂഷൻ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഐടെൽ പാഡ് വണ്ണിന്റെ സവിശേഷത. 

4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒക്ടാ-കോർ SC9863A1 ആണ് പ്രോസസർ. 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം. ഐടെൽ പാഡ് വൺ ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) ലാണ് പ്രവർത്തിക്കുന്നത്. 80 ഡിഗ്രി വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്‌സൽ പിൻ ക്യാമറയും സെൽഫി ക്യാമറയ്‌ക്കായി ഫ്ലാഷോടുകൂടിയ 5 മെഗാപിക്‌സൽ എഎഫ് ക്യാമറയും ഇതിലുണ്ട്.

ഐടെൽ പാഡ് വണ്ണിൽ ദീർഘനേരം പ്രവർത്തിക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും 10W അതിവേഗ ചാർജിങ് സംവിധാനവുമുണ്ട്. ഡ്യുവൽ സ്പീക്കറുകൾ, 3.5 എംഎം ഓഡിയോ ജാക്ക്, 4ജി സപ്പോർട്ട് എന്നിവ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്‌ക്കാനും വോയ്‌സ് കോളുകൾ ചെയ്യാനും സാധ്യമാക്കുന്നു. കൂടാതെ, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി മറ്റു ഉപകരണങ്ങളുമായി കണക്റ്റുചെയ്യാൻ സഹായിക്കുന്നു. ടാബ്‌ലെറ്റിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. ഇത് അതിവേഗ ഡേറ്റാ ട്രാൻസ്ഫർ വേഗം ഉറപ്പാക്കുന്നു.

English Summary: This Itel Pad One looks a lot like iPad Pro but costs only Rs 13,000

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS