വൺ പ്ലസിന് ആമസോണിൽ വമ്പൻ ഓഫർ; 5ജി മാർബിൾ എഡിഷൻ ഉൾപ്പെടെ നിരവധി മോഡലുകൾ

Mail This Article
വമ്പൻ ഡിസ്കൗണ്ടുകളുമായി ആമസോണിൽ ജൂൺ 6 മുതൽ 11വരെ വൺ പ്ലസിന്റെ കമ്യൂണിറ്റി സെയ്ൽ. ഏറ്റവും പുതിയ മാർബിൾ ഒഡീസി എഡിഷനുൾപ്പടെയുള്ള മോഡലുകൾ ഇവിടെ ലഭ്യമാണ്. സ്വീഡിഷ് ക്യാമറാ നിര്‍മാതാവ് ഹാസല്‍ബ്ലാഡിന്റെ സഹകരണത്തോടെ നിർമിച്ച വൺ പ്ളസ് 11 ഫോണിന്റെ ഏറ്റവും പുതിയ കസ്റ്റമൈസ്ഡ് മോഡൽ വൺ പ്ലസ് 11 5ജി മാർബിൾ എഡിഷൻ ആമസോൺ വെബ്സൈറ്റിൽനിന്നു 63999 രൂപയ്ക്കു വാങ്ങാം.
മൂന്നാംതലമുറ ഹാസല്‍ബ്ലാഡ് ക്യാമറയാണ് ഫോണിൽ വരുന്നത്. 120 ഹെഡ്‌സ് റിഫ്രഷ് റെയ്റ്റുള്ള 6.7 ഇഞ്ച് വലുപ്പമുള്ള അത്യാകര്‍ഷകമായ സ്‌ക്രീനും ഉണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍.
കൂടുതൽ ഓഫറുകളെ കുറിച്ചറിയാൻ ക്ലിക്ക് ചെയ്യുക
5000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് ഫാസ്റ്റ് ചാർജിങ് സംവിധാനവുമാണുള്ളത്.കേവലം 25 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് നിറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.കരുത്തും നിര്‍മാണ മികവും ഒത്ത ഒരു പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്.
English Summary: Amazon One plus community Sale