ADVERTISEMENT

റിയല്‍മിയുടെ നാര്‍സോ 50ഐ പ്രൈം, റിയല്‍മി ജിടി2 എന്നീ മൊബൈലുകൾ ഇപ്പോള്‍ ആമസോണില്‍ വിലക്കുറവിൽ ലഭിക്കുന്നു. നാര്‍സോ 50ഐ പ്രൈം മോഡലിന് 9,999 രൂപയാണ് എംആര്‍പി. അതിപ്പോള്‍ 7,799 രൂപയ്ക്കു ലഭിക്കും. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച്ചെയ്താല്‍ 7,400 രൂപ വരെയാണ് കൂടുതലായി ആമസോണ്‍ ഓഫര്‍ ചെയ്യുന്നത്. അതിനു പുറമെ,  ഈ കോഡ് (MCQLRAX5)  ഉപയോഗിച്ച് വാങ്ങിയാല്‍ 80 രൂപ അധികമായും കുറവു ലഭിക്കും.റിയൽമി ജി2 മോഡലിന്റെ എംആര്‍പി 39,999 രൂപയാണ്. ഇപ്പോള്‍ ആമസോണില്‍ വില്‍ക്കുന്നത് 24,999 രൂപയ്ക്കാണ്. ഈ കോഡ്(A63L29DD) ഉപയോഗിച്ചാല്‍ 250 രൂപയും കൂടുതലായി കിഴിവു ലഭിക്കും.

Photo: Realme
Photo: Realme

നാര്‍സോ 50ഐ പ്രൈം ഫീച്ചറുകള്‍

നാര്‍സോ 50ഐ പ്രൈം ഫോണിന് 6.5-ഇഞ്ച് വലിപ്പമുളള മികച്ച ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. റെസലൂഷന്‍ 1600 x 720 പിക്‌സല്‍സ് (270പിപിഐ) ആണ്. മോശം പറയാനാവാത്ത സ്‌ക്രീന്‍ അനുഭവമാണ് ഈ ഫോണിനുള്ളത്. പിന്നിലെ ക്യാമറയ്ക്ക് 8എംപിയാണ് റസലൂഷന്‍. അതേസമയം എഫ്2 അപര്‍ചര്‍ ഉള്ളതിനാല്‍ തരക്കേടില്ലാത്ത ചിത്രങ്ങള്‍ നല്ല വെളിച്ചമുള്ള സമയത്ത പകര്‍ത്താന്‍ സാധിച്ചേക്കും എന്നു കരുതുന്നു. 

ക്യാമറയ്ക്ക് ഡിജിറ്റല്‍ സൂം, ഐഎസ്ഓ കണ്ട്രോള്‍, എല്‍ഇഡി ഫ്‌ളാഷ്, എച്ഡിആര്‍ മോഡ്, എക്‌സ്‌പോഷന്‍ കോമ്പനന്‍സേഷന്‍ തുടങ്ങിയവയും ഉള്ളതിനാല്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് അല്‍പ്പം അറിയാവുന്നവര്‍ക്കും താത്പര്യജനകമായേക്കാം. മുന്നിലുള്ള വൈഡ് ആങ്ഗിള്‍ സെല്‍ഫി ക്യാമറയ്ക്ക് 5എംപി ആണ് റെസലൂഷന്‍. എഫ്2.2 ആണ് അപര്‍ചര്‍. 

പ്രൊസസര്‍ റാം

നാര്‍സോ 50ഐ പ്രൈമിന് എട്ടു കോറുള്ള യൂണിസോക് ടി612 പ്രൊസസറാണ് ശക്തിപകരുന്നത്. ഇതിലെ ഇരട്ട കോര്‍ 1.82 ഗിഗാഹെട്‌സ് കോര്‍ടക്‌സ് എ75, 6 കോറുള്ള 1.8 ഗിഗാഹെട്‌സ് കോര്‍ട്ടക്‌സ് എ55 കോണ്‍ഫിഗറേഷന്‍ ഫോണിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നു. മാലി-ജി57 ഗ്രാഫിക്‌സ് പ്രൊസസര്‍, 4ജിബി റാം തുടങ്ങിയവ ഫോണിന്റെ പ്രകടനത്തെ സമാന വിലയ്ക്കുളള ഫോണുകളേക്കാള്‍ മികവു പകരുന്നു എന്നു കരുതപ്പെടുന്നു. 

ബാറ്ററി

റിയല്‍മി നാര്‍സോ 50ഐ പ്രൈമിന് കൂറ്റന്‍ 5000എംഎഎച് ലിതിയം പോളിമര്‍ ബാറ്ററിയുമുണ്ട്. എന്നാല്‍, ഇത് ഉപയോക്താക്കള്‍ക്ക് അഴിച്ചുമാറ്റാനാവില്ല. ഇത്തരം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച ഹാന്‍ഡ്‌സെറ്റ് ആകാന്‍ സാധ്യതയുളള മോഡലാണ് റിയല്‍മി നാര്‍സോ 50ഐ പ്രൈം.

റിയല്‍മി ജിടി2 

റിയല്‍മി ജിടി2 മോഡല്‍ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന മിഡ്​ലെവൽ സ്മാര്‍ട്ട്‌ഫോണാണ്. ഫോണിന് 6.6-ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ച്​ഡിപ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. റിഫ്രെഷ് റെയ്റ്റ് 120ഹെട്‌സ് ആണ്. സ്‌നാപ്ഡ്രാഗണ്‍ 888 ആണ് പ്രൊസസര്‍ എന്നതിനാല്‍ മക്കവര്‍ക്കും കരുത്തിന്റെ കാര്യത്തില്‍ കുറവു തോന്നിയേക്കില്ല. റാം 8 ജിബിയാണ്. സംഭരണശേഷി 128ജിബിയാണ്. അത് യുഎഫ്എസ് 3.1 ആണ്. 

3 വര്‍ഷത്തേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡും

ആന്‍ഡ്രോയിഡ് 12 കേന്ദ്രമായി സൃഷ്ടിച്ച റിയല്‍മി യുഐ 3 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇതിന് 2022 മുതല്‍ മൂന്നു വര്‍ഷത്തേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി പറയുന്നു. അതേസമയം, 4 വര്‍ഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റും ലഭിക്കുംഎന്നത്, ഫോണ്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്നേക്കും.

ബാറ്ററി

റിയല്‍മി ജിടി2 മോഡലിന് 5,000 എംഎഎച് ബാറ്ററിയുണ്ടെന്നതു കൂടാതെ, അതിന് 65w ചാര്‍ജിങ് സ്പീഡും ഉണ്ട് എന്നത് പലര്‍ക്കും താത്പര്യമുണ്ടാക്കുന്ന കാര്യമായിരിക്കും.

ക്യാമറ

മികച്ച ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് . ഇതില്‍ 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ എന്നിവ അടങ്ങുന്നു. സെല്‍ഫിക്കായി 16എംപി ക്യാമറയും നല്‍കിയിരിക്കുന്നു.  

കരുത്തോടെ റിയല്‍മി

ഒരിക്കല്‍ ഒപ്പോ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റിയല്‍മി ഇപ്പോള്‍ കൂടുതല്‍ സ്വതന്ത്ര ബ്രാന്‍ഡ് ആയിരിക്കുകയാണ്. ഇതെങ്ങനെ സാധിച്ചു എന്ന് അത്ഭുതം കൂറുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അറിഞ്ഞിരിക്കാം-ഓരോ വില നിലവാരത്തിനും ചേരുന്നതരത്തിലുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ സാധിച്ചതാണ് റിയല്‍മിക്ക് ഗുണമായത്. ഇന്ത്യയില്‍ ഷഓമിയുടെ സഹ സ്ഥാപനമായ ആയ റെഡ്മിക്കു പോലും വെല്ലുവിളിയാകാന്‍ റിയല്‍മിക്ക് സാധിച്ചത് ഇതിനാലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ കൂപ്പണുകളുടെ മൂല്ല്യം ജൂണ്‍ 6 മുതല്‍ 15 വരെ വാങ്ങുന്നവര്‍ക്കാണ് ലഭിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com