ADVERTISEMENT

വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ്. തങ്ങളുടെ രണ്ടാമത്തെ ഫോണ്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. ജൂലെ 11ന് രാജ്യാന്തര വിപണിയിലും ഇന്ത്യയിലും ഫോൺ അവതരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 40000 രൂപയായിരിക്കും അടിസ്ഥാന വിലയെന്നും സൂചനയുണ്ട്.

വില്‍പ്പനയിൽ ആഗോള തലത്തില്‍ തന്നെ മികവുറ്റ പ്രകടനം കാഴ്ചവച്ച നതിങ് ഫോണ്‍ (1) മോഡലിന്റെ വലിയൊരു ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതായിരുന്നു. ഇന്ത്യയിലും ഇത് ധാരാളമായി വിറ്റു പോയിരുന്നു.  ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ പോകുന്ന നതിങ് ഫോണ്‍ (2) ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന്  നതിങ് ഇന്ത്യാ വൈസ് പ്രസിഡന്റായ മനു ശര്‍മ്മ അറിയിച്ചിരുന്നു. 

ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ബിവൈഡി ഇലക്ട്രോണിക്‌സിന്റെ, തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലായിരിക്കും ഫോണ്‍ (2) നിര്‍മിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  സുതാര്യമായ ഡിസൈനാണ് നതിങിന്റെ ഡിവൈസുകളെ എടുത്തുകാണിക്കുന്ന ഘടകങ്ങളിലൊന്ന്. 

നതിങ് ഫോണ്‍ (2)ന് ശക്തിപകരുന്നത് സ്നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. ഡിസ്‌പ്ലേയുടെ വലിപ്പം ആദ്യ മോഡലിനെക്കാള്‍ കൂടുതല്‍ കണ്ടേക്കും. 6.7-ഇഞ്ച് വലിപ്പമാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8ജിബിറാമും, 128ജിബി സംഭരണശേഷിയും പ്രതീക്ഷിക്കുന്നു. 

ബാറ്ററി 4,700എംഎഎച് ആയിരിക്കുമെന്നും കേള്‍ക്കുന്നു. ഫാസ്റ്റ് വയേഡ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും. ഫോണിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നല്‍കുമെന്നും സൂചനയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT