ADVERTISEMENT

വില കുറഞ്ഞ 5ജി ഫോണ്‍ കാത്തിരിക്കുന്നവര്‍ക്കായി ഇന്‍ഫിനിക്‌സ് ഹോട്ട് 30 ഉടന്‍ അവതരിപ്പിച്ചേക്കും; 50 എംപി ക്യാമറയും  5ജി കണക്ടിവിറ്റിയും, കൂറ്റന്‍ ബാറ്ററിയും അടക്കമുള്ള ഒരു ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് ഇന്‍ഫിനിക്‌സ് കമ്പനി. 

 

ഫോണിന്റെചില ചിത്രങ്ങള്‍ ലീക്കായ ശേഷമാണ് കമ്പനി ഇങ്ങനെ പ്രതികരിച്ചത്. എന്തായാലും, ഇന്‍ഫിനിക്‌സ് ഹോട്ട് 30 5ജി എന്ന പേരിലുള്ള ഹാന്‍ഡ്‌സെറ്റ് ജൂലൈ 14ന് പുറത്തിറക്കിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.  ഒറോറാ ബ്ലൂ, നൈറ്റ് ബ്ലാക് തുടങ്ങിയ നിറങ്ങളിലായിരിക്കും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക. (മിയാമി ഓറഞ്ച് വേരിയന്റും ഉണ്ടാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍.) 

 

വില കുറഞ്ഞ ഫോണ്‍ ആണെങ്കിലും, പരമാവധി ഫീച്ചറുകള്‍ നിറയ്ക്കാന്‍ സാധിച്ചിരിക്കുന്നതിനാല്‍ 'ഹോട്ട്' സീരിസില്‍ തങ്ങളുടെ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഇന്‍ഫിനിക്‌സ് കരുതുന്നു. 5ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോലും ദിവസം മുഴുവന്‍ ലഭിക്കുന്ന ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

 

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

 

നേരത്തെ പുറത്തിറക്കിയ ഇന്‍ഫിനിക്‌സ് ഹോട്ട് 30 4ജി ഫോണിന്, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി പുറത്തിറക്കുന്നതാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 30 5ജി എന്നാണ് സൂചന. പഴയ മോഡലിനെക്കാള്‍ കൂടുതല്‍ ബാറ്ററി ലൈഫ് പ്രതീക്ഷിക്കുന്നു.

 

രണ്ട് ക്യാമറകള്‍ അടങ്ങുന്നതാണ് പിന്‍ക്യാമറാ സിസ്റ്റം. പ്രധാന ക്യാമറയ്ക്ക് 50എംപി റെസലൂഷന്‍ ഉണ്ടായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. 

എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. സെല്‍ഫി ക്യാമറ ഹോള്‍-പഞ്ച് രീതിയില്‍ സ്‌ക്രീനിന്റെ മുകളില്‍ നടുവിലായിരിക്കുമെന്നും കരുതുന്നു. സൈഡിലായിരിക്കും ഫിങ്ഗര്‍ സ്‌കാനര്‍എന്നും, യുഎസ്ബി-സി പോര്‍ട്ടും, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക് ഉണ്ടായിരിക്കുമെന്നുമാണ് സൂചന. 

 

സ്‌ക്രീന്‍

 

ഇന്‍ഫിനിക്‌സ് ഹോട്ട് 30 5ജി ഫോണിന്റെ സ്‌ക്രീനിന് 580 നിറ്റസ് ബ്രൈറ്റ്‌നസ് ആണ് പ്രതീക്ഷിക്കുന്നത്.ഡിസ്‌പ്ലെയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഫ്‌ളൂവിഡ് ഡിസ്‌പ്ലെ എന്ന വിവരണം നല്‍കുന്നുണ്ടെങ്കിലും കൃത്യമായ റിഫ്രെഷ് റെയ്റ്റ് പറഞ്ഞിട്ടില്ല. 

 

ബാറ്ററി ലൈഫ്

 

ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് എന്ന വിവരണത്തിനൊപ്പം, ഇന്‍ഫിനിക്‌സ് ഹോട്ട് 30 5ജി ഫോണിന് 6000 എംഎഎച് ബാറ്ററി ഉണ്ടായേക്കുമെന്നും അറിയുന്നു. ഇടയ്ക്കടിയ്ക്ക് റീചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാന്‍ ഇതു സഹായിച്ചേക്കും. ചിലപ്പോള്‍ 33w ഫാസ്റ്റ് ചാര്‍ജിങും കണ്ടേക്കുമെന്നും ചില വിവരങ്ങൾ. ഐപി53 റേറ്റിങ് ഉള്ളതിനാല്‍ ചെറുതായി വെള്ളത്തിനെതിരെ പ്രതിരോധമുയർത്തും.

 

കൂടുതല്‍ ഡേറ്റാ സ്പീഡ്

 

5ജി ഉപയോഗിക്കുമ്പോള്‍ സാധാരണ ഫോണുകളെക്കാള്‍ ഡേറ്റാ സ്പീഡ് ലഭിക്കുമെന്നതു തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ മികവ്. എന്തായാലും 10,000-15,000 രൂപാ റേഞ്ചിലായിരിക്കും ഫോണിന്റെ വില എന്നു പറയുന്നു. 

 

English Summary: Infinix, a renowned smartphone brand, has announced Infinix’s trendy and terrific Hot 30 5G smartphone expected to launch on 14th July.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT