ആപ്പിളിന്റെ പുതിയ എം 3 മാക്; എന്തൊക്കെയാകും പ്രത്യേകതകൾ
Mail This Article
ഒക്ടോബറിൽ ആപ്പിളിന്റെ ഏറ്റവും പുതിയ എം3 ചിപ്പുള്ള മാക് കംപ്യൂട്ടർ എത്തുമെന്നു റിപ്പോർട്ടുകൾ. എം 3 ഐമാക്, എം 3 എത്തുന്ന 13 ഇഞ്ച് മാക്ബുക് എയർ, പ്രോ എന്നിവയായിരിക്കും ലൈനപ്പ്. ഐഫോണ്‍13, ആപ്പിൾ വാച്ച് സീരീസ് 9, പുതിയ വാച്ച് അൾട്രാ എന്നിവ സെപ്റ്റംബർ ലോഞ്ചിന്റെ ഭാഗമായി എത്തിയേക്കും.
ജൂണിൽ നടന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറൻസിലാണ് ആപ്പിൾ എം 2 ചിപ്പിൽ പ്രവർത്തിക്കുന്ന മോഡലുകൾ പുറത്തിറക്കിയത്. ആ ചിപ്പിലുള്ള മോഡലുകൾ ഉൽപ്പാദനവും വിതരണവും നടക്കുകയാണ്. അതിനാൽ ഉടൻ എം3യും എത്തുമോ എന്ന സംശയവും പലരും പങ്കുവയ്ക്കുന്നു.
പുതിയ എം 3 ചിപ്പ്
3 നാനോമീറ്റർ സിലിക്കൺ പ്രൊസസർ ഉപോഗിച്ചു നിർമിക്കുന്ന എം3 ചിപ്പിനും എം2 പോലെയുള്ള കോർ കൗണ്ടും എന്നാല്‍ മികച്ച പെർഫോമൻസുമായിരിക്കും. കൂടുതൽ ഊർജ്ജക്ഷമതയും നൽകും. ചെറിയ ട്രാൻസിസ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ വൈദ്യുതി മാത്രമേ ആവശ്യമായുള്ളൂ. ഇത് ഉപകരണത്തിന്റെ കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിലേക്കും ചൂടാകാനുള്ള സാധ്യത കുറയുകയും ചെയ്യാനിടയാക്കും.
ഇത് ബാറ്ററിയെ കൂടുതൽ നേരം നിലനിർത്തുകയും ചെയ്യും, ഉപയോക്താക്കൾക്ക് വളരെയധികം നേട്ടമുണ്ടാകും. എന്നാൽ ടിഎസ്എംസി ചിപ്പ് നിർമാണ ചെലവിൽ വലിയ വർദ്ധന വരുത്തിയിരുന്നു ഇതു ആപ്പിൾ ഉപകരണങ്ങളുടെ വിലയേയും ബാധിക്കും.
നിലവിലെ എം2 ചിപ്പും കോർ സംവിധാനവും
എം2 അള്‍ട്രാ പ്രൊസസര്‍എം2 അള്‍ട്രായ്ക്ക് 24-കോര്‍ സിപിയു ആണ് ഉള്ളത്. 76-കോര്‍ ജിപിയുവും ഉണ്ട്. ഇതില്‍ 134 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടെന്നു പറയുന്നു. 192ജിബി വരെ യൂണിഫൈഡ് മെമ്മറിയും ലഭിക്കും. സെക്കന്‍ഡില്‍ 800 ജിബി വരെ എന്ന കൂറ്റന്‍ ബാന്‍ഡ്‌വിഡ്തും ഉണ്ടായിരിക്കും. (എ2 മാക്‌സില്‍ 67 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഉള്ളത്.) ഇരു പ്രൊസസറുകള്‍ക്കും മികച്ച കരുത്തുണ്ടെങ്കിലും, എം2 അള്‍ട്രാ അത്യുജ്വലമായ ശക്തി പ്രകടിപ്പിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.
76-കോര്‍ ജിപിയുയാതൊരു ലാഗുമില്ലാതെ കണ്ടെന്റ് കണാനായി 76-കോര്‍ ജിപിയു ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ലഭ്യമായിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയുള്ള വര്‍ക്‌സ്റ്റേഷന്‍ ഗ്രാഫിക് കാര്‍ഡുകളിലൊന്നാണ് ഇതിലുള്ളത് എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇതിന് ഏഴ് ആഫ്റ്റര്‍ബേണര്‍ കാര്‍ഡുകളുടെ പ്രകടന മികവ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇതുള്ളതിനാല്‍ 8കെ പ്രോറെസ് വിഡിയോയുടെ 22 സ്ട്രീമുകള്‍ നടത്താന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു