ആൻഡ്രോയിഡ് 14 ഇൻസ്റ്റാൾ ചെയ്ത പിക്സൽ 8 ഒക്ടോബർ 4ന്

Mail This Article
ഗൂഗിളിന്റെ സ്വന്തം സ്മാർട്ഫോൺ ആയ പിക്സലിന്റെ ഏറ്റവും പുതിയ പതിപ്പായ പിക്സൽ 8 ഒക്ടോബർ 4ന് പുറത്തിറങ്ങും.പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 14 ഇൻസ്റ്റാൾചെയ്തെത്തുന്ന ആദ്യത്തെ സ്മാർട്ഫോണും ഇതായിരിക്കും.
ബാർഡ് ഉൾപ്പടെയുള്ള ഗൂഗിളിന്റെ എഐ സംവിധാനങ്ങളാൽ സമൃദ്ധമായിരിക്കും പിക്സൽ 8 എന്നാണ് സൂചന. 6.17 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൂഗിളിന്റെ അടുത്ത തലമുറ ടെൻസർ G3 ചിപ്‌സെറ്റ്, ട്രിപ്പിൾ ലെൻസ് റിയർ ക്യാമറ സിസ്റ്റം എന്നിവ ഇതിന് ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്. മുൻഗാമിയേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാകുമെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിലെ സൂചന.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 59,999 രൂപയ്ക്കാണ് ഗൂഗിൾ പിക്സൽ 7 പുറത്തിറക്കിയത്. പുതിയ മോഡലിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ ലോഞ്ചിങ് ഇവന്റിലായിരിക്കും പുറത്തുവിടുക.
English Summary: Google Pixel 8 launch on October 4: Everything we know so far