ADVERTISEMENT

ട്രാവൽ ചാർജറായ GaNPort4-100PD വിപണിയിലവതരിപ്പിച്ചു പ്രൊമേറ്റ്. സാധാരണ ചാർജറുകളേക്കാൾ 55% ചെറുതാണെന്നും ഒരേസമയം നാല് ഉപകരണങ്ങൾ ചാർജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.GaNFast (ഗാലിയം നൈട്രൈഡ്), GaN ചിപ്‌സെറ്റ്( കുറഞ്ഞ ഊർജ്ജം പാഴാക്കുകയും കുറഞ്ഞ ചൂട് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന GaN ഘടകങ്ങൾ) എന്നിവ ഉൾക്കൊള്ളിച്ച ചാർജർ  മൾട്ടി-ഡിവൈസ് കോംപാറ്റബിലിറ്റി വാഗ്ദാനം ചെയ്യുന്നു. 

ഇയർബഡുകൾ മുതൽ സ്‌മാർട്ട്‌ഫോണുകൾ വരെയും ലാപ്‌ടോപ്പുകൾ മുതൽ ടാബ്‌ലെറ്റുകൾ വരെയും എല്ലാ ഗാഡ്‌ജെറ്റുകളും ചാർജ് ചെയ്യാനാകും. GaNPort4-100PD ചാർജറിന് 100V മുതൽ 240V വരെയുള്ള വോൾട്ടേജുകൾ കൈകാര്യം ചെയ്യാൻ കഴിയും, പരസ്പരം

മാറ്റാവുന്ന ഇന്ത്യൻ, യുഎസ് പ്ലഗുകൾ ഉണ്ട്. അതിനാൽയാത്ര ചെയ്യുമ്പോൾ വ്യത്യസ്‌ത അഡാപ്റ്ററുകളെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ല.  20W USB-C പവർ ഡെലിവറി പോർട്ട് വളരെ വേഗതയുള്ളതാണ്, ഉപകരണങ്ങൾ അരമണിക്കൂറിനുള്ളിൽ 0 മുതൽ 60% വരെ ചാർജ് ചെയ്യാൻ കഴിയും.₹6999 വിലയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT