ഏറ്റവും പുതിയ ഐഫോണുകൾ!; ഏതാണ് നിങ്ങൾക്ക് യോജിച്ചതെന്നു പരിശോധിക്കാം

Mail This Article
ആപ്പിള്‍ പ്രേമികള്‍ കാത്തിരുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ 'വണ്ടര്‍ലസ്റ്റ്' ഇവന്റില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രൊ, ഐഫോണ്‍ പ്രൊ മാക്‌സ് എന്നിങ്ങനെ നാലു ഐഫോണുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 15 സീരിസിനു ഡൈനാമിക് ഐലൻഡ് നോച്ച്, ചാർജ് ചെയ്യാനുള്ള യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ എന്നിവ ലഭിക്കുന്നു എന്നതാണ് പ്രധാന മാറ്റങ്ങൾ. ഐഫോൺ 15ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കിൽ ഐഫോൺ 15 പ്ലസിന് 6.7 ഇഞ്ച് പാനലാണുള്ളത്. ബാറ്ററി കപ്പാസിറ്റിയിലും മാറ്റം വരുന്നുണ്ടെന്നതൊഴിച്ചാൽ പെർഫോമൻസിൽ ഇരു മോഡലുകളും ഒരേ പോലെയാണ് വരുന്നത്.
പ്രൊ മോഡലുകളിൽ A17 പ്രോ ചിപ് സംവിധാനമാണ് വരുന്നത്. ക്യാമറ സംവിധാനവും സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയും ടൈറ്റാനിയം ബോഡിയുും ആക്ഷൻ ബട്ടൺ സംവിധാനവുമൊക്കെ ഈ മോഡലുകളെ നെക്സ്റ്റ് ജനറേഷൻ ആക്കി മാറ്റുന്നു. 48 എംപി ക്യാമറയാണ് ഈ മോഡലുകളിലും വരുന്നത്. 4കെ വിഡിയോകള്‍ ഷൂട്ട് ചെയ്യാനാകും. 15 പ്രോയ്ക്ക് “സ്‌പേഷ്യൽ വീഡിയോ” ക്യാപ്‌ചർ ചെയ്യാൻ കഴിയും.
iphone 15: മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ (128GB, 256GB, 512GB) വരുന്നു. ഇവയുടെ വില യഥാക്രമം 79,900 രൂപ, 89,900 രൂപ, 1,09,000 രൂപ എന്നിങ്ങനെയാണ്. iPhone 15 Plus മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്, യഥാക്രമം 89,900 രൂപ, 99,900 രൂപ, 1,19,000 രൂപ എന്നിങ്ങനെയാണ് വില. iPhone 15 Proയിൽ നാല് സ്റ്റോറേജ് കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നു. 1,34,900രൂപ (128GB), 1,44,900 രൂപ (256GB), 1,64,900 രൂപ (512GB),1,84,900 രൂപ എന്നിങ്ങനെയാണ് വില നൽകിയിരിക്കുന്നത്. iPhone 15 Pro Maxന്റെ വില മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് (256GB, 512GB, 1TB). ക്രമത്തിൽ 1,59,900 രൂപ,1,79,900 രൂപ,1,99,900 രൂപ എന്നിങ്ങനെയാണ് വില നൽകിയിരിക്കുന്നത്.
ഐഫോണ്‍ പ്രൊ മാക്‌സ്
∙6.7 ഇഞ്ച്, സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ
∙ടെക്സ്ചർ ചെയ്ത മാറ്റ് ഗ്ലാസ് ബാക്ക് ഉള്ള ടൈറ്റാനിയം ബോഡി
∙ആക്ഷൻ ബട്ടൺ
∙ഡൈനാമിക് ഐലൻഡ്
∙A17 പ്രോ ചിപ്പ്
6-കോർ സിപിയു
6-കോർ ജിപിയു
16-കോർ ന്യൂറൽ എഞ്ചിൻ
∙പ്രൊ ക്യാമറ സംവിധാനം
48MP മെയിൻ അൾട്രാ വൈഡ് ടെലിഫോട്ടോ
സൂപ്പർ-ഹൈ-റെസല്യൂഷൻ ഫോട്ടോകൾ (24MP, 48MP)
∙29 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക്
ഐഫോണ്‍ 15 പ്രൊ
∙6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ
∙ടെക്സ്ചർ ചെയ്ത മാറ്റ് ഗ്ലാസ് ബാക്ക് ഉള്ള ടൈറ്റാനിയം
∙ആക്ഷൻ ബട്ടൺ
∙ഡൈനാമിക് ഐലൻഡ്
∙A17 പ്രോ ചിപ്പ്
6-കോർ സിപിയു
6-കോർ ജിപിയു
16-കോർ ന്യൂറൽ എഞ്ചിൻ
∙48MP മെയിൻ അൾട്രാ വൈഡ് ടെലിഫോട്ടോ
∙സൂപ്പർ-ഹൈ-റെസല്യൂഷൻ ഫോട്ടോകൾ (24MP, 48MP)
∙23 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക്
ഐഫോൺ 15
∙6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ 1
∙കളർ-ഇൻഫ്യൂസ്ഡ് ഗ്ലാസ് ബാക്ക് ഉള്ള അലുമിനിയം ബോഡി
∙റിംഗ്/സൈലന്റ് സ്വിച്ച്
∙ഡൈനാമിക് ഐലൻഡ്
∙A16 ബയോണിക് ചിപ്
6-കോർ സിപിയു
5-കോർ ജിപിയു
16-കോർ ന്യൂറൽ എഞ്ചിൻ
ഡ്യുവൽ ക്യാമറ സംവിധാനം
48MP മെയിൻ അൾട്രാ വൈഡ് ടെലിഫോട്ടോ
സൂപ്പർ-ഹൈ-റെസല്യൂഷൻ ഫോട്ടോകൾ (24MP, 48MP)
20 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക്
ഐഫോൺ 15 പ്ലസ്
∙6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ 1
∙കളർ-ഇൻഫ്യൂസ്ഡ് ഗ്ലാസ് ബാക്ക് ഉള്ള അലുമിനിയം ബോഡി
∙റിംഗ്/സൈലന്റ് സ്വിച്ച്
∙ഡൈനാമിക് ഐലൻഡ്
A16 ബയോണിക് ചിപ്
6-കോർ സിപിയു
5-കോർ ജിപിയു
16-കോർ ന്യൂറൽ എഞ്ചിൻ
∙ഡ്യുവൽ ക്യാമറ സംവിധാനം
48MP മെയിൻ അൾട്രാ വൈഡ് ടെലിഫോട്ടോ
സൂപ്പർ-ഹൈ-റെസല്യൂഷൻ ഫോട്ടോകൾ (24MP, 48MP)
26 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക്
എല്ലാത്തിനു യുഎസ്ബി സി പോർട് സംവിധാനമാണ് വരുന്നത്.