ADVERTISEMENT

പോക്കറ്റ് കീറാത്ത ഒരു ഫ്ലാഗ്ഷിപ് ഫോൺ നോക്കുകയാണോ?. എങ്കിൽ സംശയിക്കാതെ തെരഞ്ഞെടുക്കാം. സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ. കിടിലൻ ഡിസൈൻ, മികച്ച ക്യാമറ, സുഗമമായ ഗെയിമിംഗ് പ്രകടനം ഇത്രയുമേ ഞാൻ ആഗ്രഹിച്ചുള്ളൂ എന്നു പറയുന്നവർക്കു ദേ 49,999 രൂപയ്ക്കു ഈ ഫോൺ വാങ്ങിക്കാമെന്നു ഉറപ്പു പറയുകയാണ് സാംസങ്(ബാങ്ക് ഓഫറുകൾക്കും കിഴിവിനും ശേഷം. വിൽപ്പന ദിനങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാം).

Galaxy S23 FE ഇന്ത്യയിൽ മിന്റ്, പർപ്പിൾ, ഗ്രാഫൈറ്റ് നിറങ്ങളിലായിരിക്കും ലഭ്യമാകുക. നല്ല ബ്രൈറ്റായ, എന്നാല്‍ സ്മൂത്തായ 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. 120 ഹെർട്സ് ആണ് പുതുക്കൽ നിരക്ക്. പ്രീമിയം മെറ്റലിലും ഒപ്പം ഗ്ലാസിലും നിർമിച്ചിരിക്കുന്ന ഫോണിനു എസ് സീരിസ് ഡിസൈൻ പാത തന്നെയാണു പിന്തുടരുന്നത്.

s23-fe-6 - 1

പിന്നിൽ  3X ഒപ്റ്റിക്കൽ സൂം ഉള്ള ഫ്ലാഗ്ഷിപ്പ് ഗ്രേഡ് 50MP (W) + 12MP (UW) + 8MP (OIS) ക്യാമറയുണ്ട്,  ഗാലക്‌സി എസ് 23 എഫ്ഇയിലെ നൈറ്റ്ഗ്രാഫി ഫീച്ചർ ഇരുട്ടിലും വ്യക്തമായ സെൽഫികളും പോർട്രെയ്‌റ്റുകളും എടുക്കാൻ  അനുവദിക്കുന്നു. 

അഡ്വാൻസ്ഡ് ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ (VDIS)ഉള്ള  ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസർ (OIS)ഉപയോഗിച്ച് യാത്രയ്ക്കിടയിലും മികച്ച ഷോട്ടുകൾ എടുക്കാം. പ്രോ മോഡിൽ, ഷട്ടർ സ്പീഡ്, അപ്പർച്ചർ, ഐഎസ്ഒ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയും. കൂടാതെ, ക്യാമറ അസിസ്റ്റന്റ് ആപ്പും മറ്റ് ഓട്ടോമേറ്റഡ് ഫീച്ചറുകളും പൂർണ്ണമായും ഇഷ്ടാനുസൃതമാക്കിയ ഷൂട്ടിംഗ് അനുഭവം പ്രദാനം ചെയ്യും. 

Samsung Launches Galaxy S23 FE
  • Display
    6.4-inch dynamic AMOLED 2X display with 120 Hz adaptive refresh rate
  • Camera
    50MP (W) + 12MP (UW) + 8MP (OIS) camera with 3X optical zoom
  • Front Camera
    10 MP
  • Battery
    4500 mAh
Processor: 
Snapdragon 8 Gen 1/ Exynos 2200
RAM and Storage:
8GB/Upto 256GB
OS: 
Android 13.0
Display
6.4-inch dynamic AMOLED 2X display with 120 Hz adaptive refresh rate
Camera
50MP (W) + 12MP (UW) + 8MP (OIS) camera with 3X optical zoom

Galaxy S23 FE ക്യാമറയിൽ എഐ-പവർ എഡിറ്റിംഗ് ടൂളുകൾ ഉണ്ട്.  8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള എക്‌സിനോസ് 2200 ചിപ്പാണ് ഗാലക്‌സി എസ് 23 എഫ്ഇ നൽകുന്നത് .മികച്ച പ്രകടനത്തിനായി  4nm ചിപ്‌സെറ്റാണ് Galaxy S23 FE നൽകുന്നത്.  25W അഡാപ്റ്റർ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യുന്ന, ദീർഘനേരം നിലനിൽക്കുന്ന 4,500-mAh ബാറ്ററിയാണുള്ളത്.

ഫോൺ രണ്ട് വേരിയന്റുകളിൽ വരുന്നു -- 8GB RAM + 128GB സ്റ്റോറേജ്, 8GB RAM + 256GB സ്റ്റോറേജ്. യഥാക്രമം 59,999 രൂപയും 64,999 രൂപയുമാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com