ADVERTISEMENT

ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യൻ വിപണിയിൽ ഓഡിയോ ഉൽപന്നങ്ങളും അവതരിപ്പിച്ചു. തോംസണ്‍ ബ്രാൻഡിനായി സൂപ്പർ പ്ലാസ്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎൽ) ആണ് സൗണ്ട്ബാറുകൾ പുറത്തിറക്കിയത്. സ്മാർട് ടിവി, മറ്റ് വീട്ടുപകരണ വിഭാഗങ്ങളിലും ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ സജീവമായി മുന്നേറുന്ന ബ്രാൻഡാണ് തോംസൺ. സൗണ്ട്ബാറിൽ തന്നെ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. ആൽഫബീറ്റ് 25, ആൽഫബീറ്റ് 60 എന്നീ രണ്ട് സൗണ്ട്ബാർ മോഡലുകളാണ് അവതരിപ്പിച്ചത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇരുപതിലധികം മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തോംസൺ. രണ്ട് പുതിയ സൗണ്ട് ബാറുകൾക്ക് യഥാക്രമം 1699 രൂപയും 3899 രൂപയുമാണ് വില. പുതിയ ഉൽപന്നങ്ങൾ സെപ്റ്റംബർ 21 മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

∙ ആൽഫബീറ്റ് 60 

ആൽഫബീറ്റ് 60 എന്നത് 60-വാട്ട് പവർഹൗസ് സൗണ്ട് ബാറാണ്. ഇത് ഒരു സ്ലീക്ക് സബ് വൂഫർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. അത്യാധുനിക ഫീച്ചറുകളോടെ മികവാർന്ന ശബ്ദം നൽകാൻ ശേഷിയുള്ള ഈ സൗണ്ട്ബോറിന് ഏത് റൂമിന്റെ വലുപ്പത്തിനും അനുയോജ്യമാണ്. ഇത് ആധുനിക ഇന്ത്യൻ ലിവിങ് സ്പേസുകൾക്ക് തികച്ചും അനുയോജ്യമാക്കുന്നു. 2.1 ചാനൽ ഓഡിയോ സിസ്റ്റവും ആർജിബി ലൈറ്റിങ് മോഡുകളും ഉപയോഗിച്ച് ഹോം എന്റർടൈൻമെന്റ് സംവിധാനം മികച്ചതാക്കുന്നതാണ് ആൽഫബീറ്റ് 60.

∙ ആൽഫബീറ്റ് 25

കുറഞ്ഞ വിലയ്ക്ക് മികച്ചൊരു സൗണ്ട്ബാർ അന്വേഷിക്കുന്നർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ആൽഫബീറ്റ് 25. ഈ കോംപാക്റ്റ് 25-വാട്ട് സൗണ്ട്ബാർ 2000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. 16 മണിക്കൂർ തുടർച്ചയായ പ്ലേബാക്ക് ചെയ്യാം. ആർജിബി ലൈറ്റിങ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

thomson - 1

ഓഡിയോ സെഗ്‌മെന്റിൽ കൂടുതൽ ഉൽപന്നങ്ങൾ അവതരിപ്പിക്കുമെന്ന് എസ്പിപിഎൽ സിഇഒ അവ്‌നീത് സിങ് മർവയും പറഞ്ഞു. എസ്പിപിഎല്ലിന്റെ നോയിഡ പ്ലാന്റിൽ പുതിയ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ 50 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇവിടെ നിന്ന് ഒരു വർഷത്തിനുള്ളിൽ 5 ലക്ഷം യൂണിറ്റുകൾ ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഓഡിയോ വിഭാഗത്തിൽ 10 ശതമാനം വിപണി വിഹിതമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് മർവ പറഞ്ഞു.

ഇന്ത്യൻ ഓഡിയോ വിപണി അതിവേഗം വളരുകയാണ്. 4കെ സ്മാർട് ടിവികളുടെ വിൽപന വർധിച്ചതിനും ഒടിടി കോണ്ടെന്റിന്റെ വർധിച്ചുവരുന്ന ഉപഭോഗത്തിനും ശേഷം സൗണ്ട്ബാറുകൾ പോലുള്ള ഉൽപന്നങ്ങളുടെ വിൽപന വർധിച്ചു.

ഇപ്പോൾ 85 ശതമാനം ഉപഭോക്താക്കളും ഓൺലൈനിൽ ടിവി സൗണ്ട്ബാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ഇവരിൽ 50 ശതമാനം പേരും അത് വാങ്ങുന്നുണ്ടെന്നും മർവ കൂട്ടിച്ചേർത്തു.

ടിവിയ്‌ക്കൊപ്പം ബണ്ടിൽ ചെയ്‌ത ഓഫറുകൾ നൽകി കമ്പനി സൗണ്ട് ബാർ വിൽപന സജീവമാക്കാനും നീക്കം നടക്കുന്നുണ്ട്. സൗണ്ട്ബാറുകൾ വെവ്വേറെ വിൽക്കുകയോ പുതിയ ടിവിക്കൊപ്പം ബണ്ടിൽ ചെയ്യുകയോ ചെയ്യും. ഇതിന് ആഡ് ടു കാർട്ട് ഓപ്ഷൻ ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് രണ്ട് ഓപ്ഷനുകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പഴ്സനൽ ഓഡിയോ വിഭാഗത്തിൽ ഹെഡ്‌ഫോൺ അവതരിപ്പിക്കാൻ തോംസണിന് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തോംസണിനെക്കൂടാതെ, ഇന്ത്യൻ വിപണിയിൽ ബ്ലൂപങ്ക്റ്റ്, കൊഡാക്ക്, വൈറ്റ്-വെസ്റ്റിംഗ്ഹൗസ് എന്നിവയുൾപ്പെടെയുള്ള രാജ്യാന്തര ബ്രാൻഡുകൾക്കും എസ്പിപിഎൽ ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നുണ്ട്.

English Summary:

Thomson enters Indian audio market with launch of TV soundbars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com