10 വര്‍ഷ വാറന്റിയുള്ള 36 വാട്സ് എല്‍ഇഡി മൊഡ്യൂളുമായി ക്വാട്ട് ടെക്‌നോളജീസ്
Mail This Article
സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്‌നോളജീസ് ഇന്ത്യയില്‍ ആദ്യമായി 10 വര്‍ഷ വാറന്റിയോടു കൂടിയുള്ള 36 വാട്‌സിന്റെ എല്‍ഇഡി മൊഡ്യൂള്‍ പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ കൂടുതല്‍ പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിത കാലം ഈടു നില്‍കുന്നതും ഐപി 67 റേറ്റിങ്ങോടു കൂടിയുമാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. വ്യവസായ നിലവാരത്തെ തന്നെ പുനര്‍ നിര്‍വചിക്കാന്‍ കഴിവുള്ളതാണ് തങ്ങളുടെ ഈ ഉപകരണമെന്ന് ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകന്‍ പ്രേംനാഥ് പറയത്ത് പറഞ്ഞു. നിലവിലെ ഉപകരണങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതിനാകും. ദീര്‍ഘകാലം ഈടുനില്‍കുന്ന തരത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര സംവിധാനങ്ങള്‍ പുറത്തിറക്കി സാമൂഹിക പ്രതിബദ്ധതയുള്ള ബ്രാന്‍ഡായി മാറുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകന്‍ കിരണ്‍ ജെയിംസ് പറഞ്ഞു. കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലും പുറത്തിറക്കിയ ഈ ഉപകരണം വഴി ഈ മേഖലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 40ലധികം അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ കൈവരിച്ചതിലൂടെ സിഗ്നേജ്, ലൈറ്റിങ് വ്യവസായത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ ക്വാട്ട് ടെക്‌നോളജീസിന് സാധിച്ചു. കമ്പനിയുടെ നൂതന ഉത്പ്പന്നമായ ഐഒടി- സ്മാര്‍ട്ട് ടൈം സ്വിച്ചുകളും വിപണിയില്‍ ക്വാട്ട് ടെക്‌നോളജീസിന്റെ സ്ഥാനം ഉറപ്പിച്ചു. 2024ലെ ടൈംസ് ബിസിനസ് അവാര്‍ഡില്‍ ക്വാട്ട് ടെക്‌നോളജീസിനെ 'ഇന്ത്യയിലെ വിജയ സാധ്യതയുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ്' പദവി നല്‍കി ആദരിച്ചു.