5000 എംഎഎച്ച് ബാറ്ററി, 120 ഹെർട്സ് ഡിസ്‌പ്ലേ, ഇരട്ട പിൻക്യാമറകൾ; 9,999 രൂപയിൽ ഒരു 5ജി ഫോൺ

Mail This Article
ഇരട്ട പിൻക്യാമറകളും 120 ഹെർട്സ് ഡിസ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള 5ജി ഫോൺ 9,999 രൂപ വിലയിൽ അവതരിപ്പിച്ചു മോട്ടറോള. 4കെ വിഡിയോ റെക്കോർഡിങും, 1000 നിറ്റ്സ് പീക് ബ്രൈറ്റ്നെസും ഫോണിൽ ലഭ്യമാണ്.
ഒരു വേരിയന്റിൽ മാത്രം പുറത്തിറങ്ങുന്ന മോട്ടറോള മോട്ടോ ജി 35 ഡിസംബർ 16 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും മറ്റു റീട്ടെയിൽ സ്റ്റോറുകളിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാങ്ങാൻ കഴിയും
മോട്ടറോള മോട്ടോ ജി 35 സവിശേഷതകൾ
മോട്ടറോള മോട്ടോ ജി 35യുടെ സവിശേഷതകൾ 6.7-ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേ, 1000 nits പീക്ക് ബ്രൈറ്റ്‌നെസ്. കോർണിങ് ഗോറില്ല ഗ്ലാസ് 2 ഉപയോഗിച്ച് ഡിസ്‌പ്ലേ സുരക്ഷിതമാക്കിയിരിക്കുന്നു.

ഡിസ്പ്ലേയ്ക്ക് 240Hz ടച്ച് സാമ്പിൾ റേറ്റ് ഉണ്ട്. ഐപി52 റേറ്റിങ് ഉള്ള മോട്ടോ G35 സ്പ്ലാഷ്-റെസിസ്റ്റന്റ് ആണ്, 4 ജിബി റാമുള്ള Unisoc T760 ചിപ്‌സെറ്റാണ് ഫോൺ നൽകുന്നത്. മോട്ടോ ജി 34 ആകർഷകമായ 3 നിറങ്ങളിലാണ് വരുന്നത്.