ADVERTISEMENT

ഷഓമി ബ്രാൻഡായ പോകോ, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ഫോൺ (പോകോ സി75) വിപണിയിലെത്തിച്ചു. 7,999 രൂപയാണ് പ്രാരംഭവില. 6.88 ഇഞ്ച് സ്ക്രീൻ, 50എംപി ക്യാമറ, 5എംപി സെൽഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണിന് സ്നാപ്ഡ്രാഗൻ 4എസ് ജെൻ2 പ്രോസസറാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ്. ആൻഡ്രോയ്ഡ് 14 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 2 വർഷം ആൻഡ്രോയ്ഡ് അപ്ഡേറ്റ് ലഭിക്കും.

മിഡ് റേഞ്ച് വിപണിയിലേക്ക് എം7 പ്രോ 5ജി ഫോണും പോകോ എത്തിച്ചു. 6.67 ഇഞ്ച് അമൊലെഡ് സ്ക്രീൻ, 120 ഹെട്സ് റിഫ്രെഷ് റേറ്റ്, 50എംപി സോണി ക്യാമറ, 2എംപി മാക്രോ ലെൻസ്, 20എംപി സെൽഫീ ക്യാമറ, 5110 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള ഫോണിന് മീഡിയടെക് ഡൈമൻസിറ്റി 7025 അൾട്രാ പ്രോസസറാണു കരുത്തുപകരുന്നത്. വില: 6ജിബി–128 ജിബി മോഡൽ 13999 രൂപ, 8 ജിബി–256 ജിബി പതിപ്പിന് 15999 രൂപ.‌

English Summary:

Poco launches two new smartphones in India: the budget-friendly Poco C51 and the mid-range Poco M7 Pro 5G. Discover impressive features, powerful processors, and attractive prices.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com