ഐഫോണ്‍ 15 പ്രോ അടക്കമുള്ള പതിനഞ്ച് ഉപകരണങ്ങളുടെ നിർമാണം നിർത്തി; നേരിട്ട് വാങ്ങാൻ സാധിക്കില്ല

Mail This Article
ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന മുന്‍ തലമുറയിലെ ഏക ഹാന്‍ഡ്സെറ്റ് ആയ ഐഫോണ്‍ 15 പ്രോ അടക്കം, 15 'പഴയ' ഉപകരണങ്ങളുടെ നിര്‍മാണം നിര്‍ത്തിയിരിക്കുകയാണ് ആപ്പിള്‍. ഈ പ്രഖ്യാപനത്തിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍ ഇവ ഇനി ആപ്പിളില്‍ നിന്ന് ഇവ നേരിട്ടു വാങ്ങാന്‍ സാധിക്കില്ല എന്നതാണ്.
സമയാസമയങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കമ്പനി ചെയ്തു വന്നിരുന്നതിനാല്‍ ഇത് ആശ്ചര്യകരമായി ഒന്നുമില്ല. എന്നാല്‍, ഇങ്ങനെ നിര്‍മാണം നിർത്തുന്ന ഉപകരണങ്ങള്‍ മറ്റു കച്ചവടക്കാര്‍ പല മാര്‍ക്കറ്റുകളിലും വില ഇടിച്ചു വില്‍ക്കാറുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.

ആപ്പിള്‍ ഇപ്പോള്‍ നിര്‍മ്മാണം നിറുത്തിയ ആ 15 ഉല്‍പ്പന്നങ്ങള്‍ ഇതാ:
ഐഫോണ്‍ പ്രോ സീരിസ് പുറത്തിറക്കിയാല്‍ അതിനു തൊട്ടു മുമ്പിലെ തലമുറ ഹാന്‍ഡ്സെറ്റുകളുടെ നിര്‍മ്മാണം നിറുത്തലാക്കുന്നത് പതിവാണ്. ഐഫോണ്‍ 16 പ്രോ സീരിസ് എത്തിയതോടെ 15 പ്രോ സീരിസ് നിറുത്തി. ഇന്ത്യന്‍ വിപണിയില്‍ ഇല്ലെങ്കിലും ഐഫോണ്‍ 15 പ്രോ 128 ജിബി റീഫര്‍ബിഷ് ചെയ്ത (ഉപയോഗിച്ച ഫോണ്‍ എന്നാല്‍ നവീകരിച്ചത്) ഇപ്പോള്‍ 725 ഡോളറിനു വില്‍ക്കുന്നു. പ്രോ മാക്സ് 256 ജിബി 864 ഡോളറിനും ആമസോണ്‍.കോമില് വില്‍ക്കുന്നു. ഇന്ത്യയില്‍ 1,59,900 രൂപ എംആര്‍പി ഉള്ള 256ജിബി ഐഫോണ്‍ പ്രോ മാക്സ് 1,28,900 രൂപയ്ക്ക് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നു: https://shorturl.at/1hXu1
(വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാം.)
1,84,900 രൂപ എംആര്‍പി ഉള്ള ഐഫോണ്‍ 15 പ്രോ 1ടിബി ബ്ലാക് ടൈറ്റാനിയം മോഡല്‍ ഇപ്പോള്‍ 1,44,900 രൂപയ്ക്ക് വില്‍ക്കുന്നു: https://shorturl.at/7vV3v
ഐഫോണ്‍ 13
2021ല്‍ പുറത്തിറക്കിയ ഈ മോഡലിന്റെ റീഫര്‍ബിഷ്ഡ് മോഡലുകള്‍ വിദേശ മാര്‍ക്കറ്റുകളില്‍ 372 ഡോളറിനു വില്‍ക്കുന്നു. ഇന്ത്യയില്‍ 128ജിബി വേരിയന്റ് 43,499 രൂപയ്ക്ക് വില്‍ക്കുന്നു:https://shorturl.at/jf5g8

ഫൈന്വൂവണ് ഐഫോണ്‍ കേസ്
പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാതിരുന്ന ആപ്പിളിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച് വില്‍പ്പനയ്ക്കെത്തിച്ച ഫൈന്വൂവണ് ഐഫോണ്‍ കേസുകളുടെ നിര്‍മാണവും നിറുത്തി. എംആര്‍പി 5,900 രൂപ ഉണ്ടായിരുന്ന ഐഫോണ്‍ 15 പ്രോ മാക്സിന്റെ കേസ് ഇപ്പോള്‍ 4,700 രൂപയ്ക്ക് വാങ്ങാം: https://shorturl.at/CBTGM
ഐപാഡ് മിനി 6
ഐപാഡ് മിനി 7 പുറത്തിറക്കിയതിനാല്‍ ഐപാഡ് മിനി 6ന്റെ നിര്‍മാണം നിറുത്തി. ഐപാഡ് മിനി 6 സീരിസിന് ഇപ്പോഴും ഇന്ത്യയില്‍ 50000 രൂപയ്ക്കു മുകളിലാണ് വില. എന്നാല്‍, അതു കഴിഞ്ഞിറക്കിയ ഐഫോണ്‍ 16 പ്രോ സീരിസ് പ്രവര്‍ത്തിക്കുന്ന എ17 പ്രോ പ്രൊസസര്‍ ഉള്ള, ആപ്പിള്‍ ഇന്റലിജന്‍സ് ഉള്ള ഐപാഡ് മിനി (128ജിബി) വില്‍ക്കുന്നത് 49,900 രൂപയ്ക്കാണ്: https://shorturl.at/OVLzg

ആപ്പിള്‍ വാച്ച് സീരിസ് 9
ആപ്പിള്‍ വാച്ച് സീരിസ് 10 അവതരിപ്പിച്ചതിനാല്‍ ആപ്പിള്‍ വാച്ച് സീരിസ് 9ന്റെ നിര്‍മ്മാണം നിറുത്തി. എംആര്‍പി 54,900 രൂപയുള്ള ആപ്പിള്‍ വാച്ച് സീരിസ് 9 (ജിപിഎസ്+സെല്ല്യുലര്‍) ഇപ്പോള്‍ 46,600 രൂപയ്ക്ക് വില്‍ക്കുന്നു: https://shorturl.at/6Mpk3
(അതേസമയം, അല്‍പ്പം കൂടെ പൈസ നല്‍കേണ്ടി വന്നാലും ആപ്പിള്‍ വാച്ച് സീരിസ് 10 സ്വന്തമാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.)
എം3 മാക്ബുക്ക് പ്രോ
എം4 പ്രൊസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എം4 മാക്ബുക്ക് പ്രോ അവതരിപ്പിച്ചതോടെ എം3 മാക്ബുക്ക് പ്രോ വില കുറച്ചു. എംആര്‍പി 2,89,900 രൂപയുള്ള 16-ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 2,59,900 രൂപയ്ക്കാണ്: https://shorturl.at/QwywU

എം2 മാക് മിനി
നിര്‍മാണം നിറുത്തിയ എം2 മാക് മിനി ഇപ്പോള്‍ വില്‍ക്കുന്നത് 49,990 രൂപയ്ക്കാണ്. (8/256ജിബി വേരിയന്റ്): https://shorturl.at/zBfmv
എം3 ഐമാക്
എം4 പ്രോസസര്‍ ഉള്‍ക്കൊള്ളിച്ച എം4 ഐമാക് പുറത്തെത്തിച്ചപ്പോള്‍ തലേ തലമുറയിലുളള എം3 ഐമാക് വില്‍പ്പന നിറുത്തി. 8 കോര്‍ ജിപിയു/സിപിയു ഉള്ള 256ജിബി വേരിയന്റ് ഇപ്പോള്‍ 1,19,990 രൂപയ്ക്ക് വില്‍ക്കുന്നു: https://shorturl.at/qePyg
ലൈറ്റ്നിങ് കണക്ടര് ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍
ഇയു അടക്കം യുഎസ്ബി-സി പോര്‍ട്ടുകള്‍ തന്നെ ഉപയോഗിച്ചേ മതിയാകൂ എന്ന നിബന്ധന വച്ചതോടെ, ആപ്പിള്‍ തങ്ങളുടെ ലൈറ്റ്നിങ് പോര്‍ട്ട് വച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് നിറുത്തി.
പകരം അവ യുഎസ്ബി-സി പോര്‍ട്ടുകളുമായി നിര്‍മ്മിച്ചു തുടങ്ങി. ലൈറ്റ്നിങ് പോര്‍ട്ട് ഉള്ള മാജിക് മൗസ്, മാജിക് ട്രാക്പാഡ്, മാജിക് കീബോഡ് എന്നിവയുടെ നിര്‍മ്മാണം നിറുത്തി. ഇവയും വിലക്കുറവില്‍ വാങ്ങാം. അതേസമയം, ഇവ ഇനി വാങ്ങുന്നത് ഉത്തമമായ ഒരു തീരുമാനമാണോ എന്ന കാര്യം ആലോചിച്ചു മാത്രം ചെയ്യുക.
ലൈറ്റ്നിങ് എയര്‍പോഡസ്
എയര്‍പോഡസ് 2, 3, എയര്‍പോഡ്സ് മാക്സ് എന്നിവയുടെ നിര്‍മാണവും കമ്പനി അവസാനിപ്പിച്ചു. എയര്‍പോഡ്സ് പ്രോ 2 അടക്കം ഏതാനും മോഡലുകള്‍ യുഎസ്ബി-സി പോര്‍ട്ടുകളുമായി ഔദ്യോഗികമായി ആപ്പിള്‍ വില്‍ക്കുന്നു.