ഒരു ലക്ഷം കോടി രൂപ കടന്ന് ഐഫോൺ കയറ്റുമതി; ഇന്ത്യ ആപ്പിളിന് നിർണായമാകുന്നു!

Mail This Article
കൊച്ചി ∙ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞവർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ആപ്പിൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നു കയറ്റി അയച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 42% ആണു വർധന.

ആഭ്യന്തര ഉൽപാദനത്തിൽ 46 ശതമാനം വർധനയും കഴിഞ്ഞ വർഷം രേഖപ്പെടുത്തി. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മൂല്യം 3 ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.
ആപ്പിളിന്റെ പ്രധാന നിർമാണ കേന്ദ്രമാകാൻ ഇന്ത്യ
ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. വിതരണശൃംഖലയിലെ വൈവിധ്യം, ജിയോ പൊളിറ്റിക്കല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമം, ഇന്ത്യയിലെ വലിയ വിപണി ലക്ഷ്യം എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് ആപ്പിളിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ആപ്പിളിന്റെ ആസ്ഥാനമായ അമേരിക്കയിലും വലിയ തോതില്‍ വില്‍ക്കപ്പെടുന്നുണ്ട്.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ വില്‍ക്കപ്പെടുന്നുവെന്നത് പ്രധാനമാണെന്നതാണ് വ്യാപാര വിശകലന സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. ആപ്പിള്‍ തങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന തന്ത്രപ്രധാന മാറ്റത്തിലൂടെയാണ് കടന്നുപോവുന്നതെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന.