വാട്സാപ്പില്ത്തന്നെ ഇനി ഡോക്യുമെന്റ് സ്കാൻ ചെയ്യാം; പുതിയ അപ്ഡേറ്റ് നോക്കിയോ?
.jpg?w=1120&h=583)
Mail This Article
ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ് അപ്ഡേറ്റുകളിൽ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും അയയ്ക്കാനും ഉപയോക്താക്കൾക്ക് മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു
ഇപ്പോഴിതാ അടുത്തിടെയുള്ള ഒരു അപ്‌ഡേറ്റിനൊപ്പം, ഐഫോൺ ഉപയോക്താക്കൾക്കായി വാട്സാപ് ഒരു പുതിയ സവിശേഷത അവതരിപ്പിക്കുന്നു, ആപ്ലിക്കേഷനിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും അപ്ലിക്കേഷനിൽ നിന്ന് പുറത്തുപോകാതെ തന്നെ അവരുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആരുമായും വിവരങ്ങൾ പങ്കിടാനും അനുവദിക്കുന്നു.
ഒരു ഡോക്യുമെൻ്റ് സ്‌കാൻ ചെയ്യുന്നതിനും ഫോൾഡറിൽ സേവ് ചെയ്യുന്നതിനും പിന്നീട് അത് മറ്റുള്ളവരുമായി ഒരു അറ്റാച്ച്‌മെന്റായി പങ്കിടുന്നതിനും ഉപയോക്താക്കൾക്ക് മുൻപ് ഒരു തേർഡ് പാർട്ടി ആപ് തുറക്കേണ്ടി വന്നിരുതിനാൽ ഈ ഫീച്ചർ ശരിക്കും ഉപയോഗപ്രദമാണ്.

∙നിങ്ങളുടെ ഉപകരണത്തിൽ വാട്സാപ് തുറക്കുക,
∙പ്ലസ് ബട്ടണിൽ ടാപ്പുചെയ്‌ത് അറ്റാച്മെന്റ് തിരഞ്ഞെടുക്കുക.
∙മൂന്ന് ഓപ്ഷനുകൾ കാണാം - "ഫയലുകളിൽ നിന്ന് തിരഞ്ഞെടുക്കുക", "ഫോട്ടോ അല്ലെങ്കിൽ വീഡിയോ തിരഞ്ഞെടുക്കുക", "രേഖകൾ സ്കാൻ ചെയ്യുക".
∙മൂന്നാമത്തെ ഓപ്‌ഷനിൽ ക്ലിക്കുചെയ്യുന്നത് ഇൻ-ആപ്പ് ക്യാമറ തുറക്കും,
∙ഡോക്യുമെൻ്റ് വ്യൂഫൈൻഡറിൽ സ്ഥാപിക്കുകയും സ്‌കാൻ ചെയ്യാൻ ഷട്ടറിൽ ടാപ്പുചെയ്യുകയും വേണം.