ഐഫോൺ എസ്ഇ 4 കാത്തിരിക്കുകയാണോ, എന്നാൽ ഡിസൈനിൽ വലിയ മാറ്റം; അമ്പരന്ന് ആപ്പിൾ പ്രേമികൾ

Mail This Article
ഫ്ലാഗ്ഷിപ് ലെവലിലുള്ളതും, ആപ്പിൾ ഇന്റലിജന്റ്സ് ഫീച്ചറുൾപ്പെടെയുള്ള എല്ലാ മികവും പുലർത്തുന്ന ബജറ്റ് ഫ്രണ്ട്ലി ഐഫോൺ കാത്തിരിക്കുകയാണ് ആപ്പിള്‍ ആരാധകർ, ഈ വർഷം ഏപ്രിലിലോടെ പുറത്തിറങ്ങുന്ന ഐഫോൺ എസ്ഇ4ന്റെ ഡിസൈനിൽ ആകെ മാറ്റമെന്നാണ് സൂചന.
ഐഫോണ്‍ 16ലെ പ്രധാന സവിശേഷതകളായ ആക്ഷന്‍ ബട്ടണ്‍, ആപ്പിള്‍ ഇന്‍റലിജന്‍സ് എന്നിവ എസ്ഇ 4ലും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഡൈനാമിക് ഐലൻഡും പുതിയ എസ്ഇ4ൽ എത്തിയേക്കാമെന്ന് ആപ്പിളിനെക്കുറിച്ചുള്ള ലീക്കുകൾ പുറത്തുവിടുന്ന ഇവാൻ ബ്ലാസ് പറയുന്നു.
ഡൈനാമിക് ഐലൻഡ് ഇല്ലാതിരുന്ന ഐഫോൺ 14-നെ അടിസ്ഥാനമാക്കിയായിരിക്കും ഐഫോൺ എസ്ഇയെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ പറയുന്നത്.
80,000 രൂപയോ അതിലേറെയോ നല്‍കി വാങ്ങിയ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് സാധിക്കാത്ത കാര്യങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളതായിരിക്കും 500 ഡോളര്‍ (50,000 രൂപയോളം വില) വില വരുന്ന, ഐഫോണ്‍ എസ്ഇ 4 എന്നത് വളരെ അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.