സാംസങ് എസ് 25 അവതരിക്കാൻ മണിക്കൂറുകൾ മാത്രം; എഐ സവിശേഷതകള്, ക്യാമറ, പ്രതീക്ഷിക്കുന്ന വില

Mail This Article
കലിഫോർണിയയിലെ സാൻ ഹോസെയിൽ ജനുവരി 22ന് നടക്കുന്ന ഗാലക്സി അൺപാക്ഡ് ഇവന്റിൽ സാംസങ് ഗാലക്സി എസ് 25 സീരിസ് ലോഞ്ച് ചെയ്യും. എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നിവയ്‌ക്കൊപ്പം സാംസങ് ഗാലക്സി സ്ലിം എന്ന ഒരു മോഡലും പുറത്തിറക്കാൻ സാധ്യതയുണ്ട്.
ലോഞ്ചിന് മുൻപ് തന്നെ ഈ സീരീസിലെ ഫോണുകളുടെ വില, ക്യാമറ, ബാറ്ററി, പ്രൊസസർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓരോന്നായി പുറത്തായിരുന്നു. വിവരങ്ങൾ പ്രകാരം പുതിയ സീരീസിലെ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്ന വിലയും വിശദമായ സ്‌പെസിഫിക്കേഷനുകളും, മുൻ മോഡലുകളിൽ നിന്നു ഡിസൈൻ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പരിശോധിക്കാം.
ഈ സീരീസിലെ സ്റ്റാൻഡേർഡ് മോഡലിന്‍റെയും എസ് 25 പ്ലസിന്‍റെയും ഡിസൈൻ മുൻ മോഡലുകൾക്ക് ഏകദേശം സമാനമാണെന്നാണ് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പങ്കിട്ട ഫോട്ടോകൾ സൂചിപ്പിക്കുന്നത്. അതേസമയം നിർണായകമായ ചില മാറ്റങ്ങളും ഉണ്ടായിരിക്കും.

ഗാലക്‌സി എസ് 25ന് 120 ഹെർട്‌സ് പുതുക്കൽ നിരക്കുള്ള 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേ ലഭിച്ചേക്കാം. ഗാലക്‌സി എസ് 25ന്റെ മൂന്ന് വേരിയന്റുകളും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഗാലക്‌സി എസ് 25 വരുമെന്ന് റിപ്പോർട്ട്. ഗാലക്‌സി എസ് 25 സീരീസ് നിരവധി പുതിയ എഐ സവിശേഷതകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
എസ് 25ന്റെ പ്രാരംഭവില ഏകദേശം 85,000 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്(എസ് 24ന് വില 79,999 രൂപയാണ്).അതേസമയം, എസ് 25+, എസ് 25 Ultra എന്നിവയുടെ 256GB ഓപ്ഷനുകൾ യഥാക്രമം 1,159യൂറോ (ഏകദേശം 1,03,500 രൂപ), യൂറോ 1,459 (ഏകദേശം 1,30,300 രൂപ) എന്നിങ്ങനെ വില വരാൻ സാധ്യതയുണ്ട്.