സാംസങ് ഗാലക്‌സി എസ് 25 ഉടനെത്തും, തത്സമയം അവതരണം കാണാം

Mail This Article
കലിഫോർണിയയിലെ സാന് ഹോസെയിൽ ഇന്ന് രാത്രി 11.30ന്(ഇന്ത്യൻ സമയം) നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ലോഞ്ച് ഇവന്റിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കും.ഗാലക്‌സി എസ് 25 സീരീസ് ആൻഡ്രോയിഡ് 15 അധിഷ്‌ഠിത വൺ യുഐ 7 ഉപയോഗിച്ച് ഷിപ്പുചെയ്യുമെന്നാണ് സൂചന. കൂടാതെ പുതിയ ഗാലക്‌സി എഐയും അവതരിപ്പിക്കും.
സാംസങിന്റെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പുകളുടെ തത്സമയ അവതരണം കാണാൻ ആഗ്രഹിക്കുന്നവർക്കായി, ഇവന്റ് സാംസങിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ തത്സമയ സ്ട്രീം ചെയ്യും.
എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നിവയ്‌ക്കൊപ്പം സാംസങ് ഗാലക്‌സി സ്ലിം എന്ന ഒരു മോഡലും പുറത്തിറക്കാൻ സാധ്യതയുണ്ട്.ലോഞ്ചിന് മുൻപ് തന്നെ ഈ സീരീസിലെ ഫോണുകളുടെ വില, ക്യാമറ, ബാറ്ററി, പ്രൊസസർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓരോന്നായി പുറത്തായിരുന്നു.
ടൈറ്റാനിയം ബ്ലൂ കളർ, വൃത്താകൃതിയിലുള്ള അരികുകളുള്ള ബോക്‌സി രൂപമുള്ള പരിഷ്‌ക്കരിച്ച ഡിസൈൻ, മെച്ചപ്പെടുത്തിയ ക്യാമറ സിസ്റ്റം എന്നിവ സീരിസിൽ എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. മൂന്ന് പ്രധാന ക്യാമറകൾ കൂടാതെ, അൾട്രായിൽ ഒരു അധിക ക്യാമറ സ്ലോട്ടും ഒരു LiDAR സെൻസറും ഉൾപ്പെടും, ഇത് AR സവിശേഷതകളും ഫോട്ടോഗ്രാഫിയുടെ ഡെപ്തും വർദ്ധിപ്പിക്കും.
ഗാലക്‌സി എസ് 25 സീരീസിലെ മൂന്ന് മോഡലുകളും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,സാംസങ് ഗാലക്‌സി എസ് 25 സീരീസിനായുള്ള പ്രീ-റിസർവേഷനുകൾ ഇന്ത്യയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.