ആനന്ദ് അംബാനിയുടെ 30 കോടി രൂപയുടെ വാച്ച്; ആകെയുള്ളത് 30 എണ്ണം, ഇത് മാത്രമല്ല പ്രത്യേകത

Mail This Article
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ ആഢംബര വാച്ച് പ്രേമം പ്രസിദ്ധമാണ്. ആനന്ദിന്റെയും രാധിക മെർച്ചെന്റിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്ത സുഹൃത്തുക്കൾക്ക് സമ്മാനിച്ചത് തന്നെ കോടികളുടെ വാച്ചാണ്. അപ്പോൾ ആനന്ദ് അമ്പാനിയുടെ പ്രിയ വാച്ച് ഏതായിരിക്കും.
റിച്ചാർഡ് മില്ലെ ആർഎം 26-01 ടൂർബില്ലൺ പാണ്ട(Richard Mille RM 26-01 Tourbillon Panda) ലോകമെമ്പാടുമുള്ള വാച്ച് പ്രേമികൾ സ്വന്തമാക്കാൻ കൊതിക്കുന്ന ഒരു മാസ്റ്റർപീസാണ്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആകെ 30 വാച്ച് മാത്രമാണ് നിർമിച്ചിരിക്കുന്നത്.
വൈറ്റ് ഗോൾഡും വജ്രവും ലെതർ സ്ട്രാപ്പുമൊക്കെയായി ഒരു ഭീമൻപാണ്ടയെ അകത്ത് കോറിയിട്ടിരിക്കുന്ന ഈ വാച്ച് ഫ്രാൻസിൽ ലിസ്റ്റ് ചെയ്തിരുന്നത് 5.35 കോടി രൂപയ്ക്കാണ്. പക്ഷേ വാച്ചിന്റെ വിപണി മൂല്യം ഏകദേശം 30 കോടിയോളം രൂപ വരും.
ബെസലിൽ പോലും വജ്രങ്ങളാൽ അലങ്കരിച്ച വൈറ്റ് ഗോൾഡിലാണ് വാച്ചിന്റെ ഡയലിന്റെ നിര്‍മിതി. സ്വർണത്താൽ നിര്‍മിച്ച മുളകൾക്കിടയിലിരിക്കുന്ന ഇന്ദ്രനീലക്കല്ലുകളും വജ്രവും ചേർത്ത് നിർമിച്ച ഭീമൻപാണ്ടയുടെ ഡിസൈൻ അത്യന്തം സങ്കീർണമാണ്.

റിച്ചാർഡ് മില്ലെ RM 001: ഒരു ഇതിഹാസത്തിന്റെ തുടക്കം
റിച്ചാർഡ് മില്ലെ എന്ന ബ്രാൻഡിന്റെ കഥ തുടങ്ങുന്നത് അവരുടെ ആദ്യ വാച്ചായ RM 001-ൽ നിന്നാണ്. പരമ്പരാഗത വാച്ച് നിർമാണ രീതികളെ വെല്ലുവിളിച്ചുകൊണ്ട്, പുതുമകൾ നിറഞ്ഞ ഒരു വാച്ച് അവതരിപ്പിക്കുക എന്നതായിരുന്നു റിച്ചാർഡ് മില്ലെയുടെ ലക്ഷ്യം.
RM 001-ന്റെ നിർമ്മാണ രീതികളും ഉപയോഗിച്ച വസ്തുക്കളും അക്കാലത്ത് ആരും പരീക്ഷിച്ചിട്ടില്ലാത്തതായിരുന്നു.
കാർബൺ നാനോഫൈബർ ഉപയോഗിച്ച ലിവർ ബ്രിഡ്ജിലാണ് ടൂർബില്ലൺ വാച്ച് ഘടിപ്പിച്ചിരുന്നത്. 2001-ൽ ഇത് ഒരു പുതിയ സാങ്കേതികവിദ്യയായിരുന്നു. "കൈത്തണ്ടയിലെ ഒരു റേസിംഗ് മെഷീൻ" എന്നായിരുന്നു ഇതിന്റെ പരസ്യ വാചകം. ഫോർമുല 1 റേസിങുമായി ഈ വാച്ചിനുള്ള ബന്ധവും സ്പോർട്ടി രൂപകൽപ്പനയും ഇത് എടുത്തുകാണിച്ചു.
RM 001-ന്റെ വിലയും അതിനെ വ്യത്യസ്തമാക്കി. തുടക്കത്തിൽ ഏകദേശം 135,000 ഡോളറായിരുന്നു ഇതിന്റെ റീടെയ്ൽ വില. അക്കാലത്തെ ഏറ്റവും വിലയേറിയ ടൂർബില്ലൺ വാച്ചിന്റെ ഇരട്ടി വിലയായിരുന്നു ഇത്. വിപണിയിൽ ഇതിന്റെ വില വളരെ കൂടുതലാണ്. RM 001-ന്റെ ചില മോഡലുകൾ 300,000 ഡോളറിലധികം വിലയ്ക്ക് വിൽക്കപ്പെടുന്നു.
2022ൽ ക്രിസ്റ്റീസ് ലേലത്തിൽ ഒരു RM 001 2 മില്യൺ ഡോളറിലധികം വിലയ്ക്ക് വിറ്റുപോയി. RM 001 വെറും 17 എണ്ണം മാത്രമാണ് നിർമ്മിച്ചത്. ഇത് വലിയ ക്ഷാമം സൃഷ്ടിക്കുകയും റിച്ചാർഡ് മില്ലെ വാച്ചുകളുടെ വില കുതിച്ചുയരാൻ കാരണമാകുകയും ചെയ്തു.ശേഖരിക്കുന്നവർക്ക് ഇത് ഒരു നിക്ഷേപം കൂടിയാണ്.
എന്താണ് ടൂർബില്ലൺ?
ഒരു മെക്കാനിക്കൽ വാച്ചിന്റെ കൃത്യതയിൽ ഗുരുത്വാകർഷണ സ്വാധീനം തടയുക എന്നതാണ് ടൂർബില്ലണ്‍ന്റെ പ്രാഥമിക ലക്ഷ്യം.ഗുരുത്വാകർഷണം വാച്ചിന്റെ എസ്കേപ്പ്‌മെന്റിന്റെ (ഊർജ്ജ പ്രകാശനം നിടെയന്ത്രിക്കുന്ന ഭാഗം) സൂക്ഷ്മമായ ഘടകങ്ങളെ ബാധിച്ചേക്കാം, ഇത് സമയക്രമീകരണത്തിൽ വ്യത്യാസങ്ങൾക്ക് കാരണമാകും.
ടൂർബില്ലൺ വാച്ചിന്റെ ചലനത്തിലെ നിർണായക ഭാഗങ്ങളായ എസ്കേപ്പ്മെന്റ് വീലും ബാലൻസ് വീലും ഒരു കറങ്ങുന്ന കൂടfൽ സ്ഥാപിക്കുന്നു. ഈ കൂട് തുടർച്ചയായി കറങ്ങുന്നു, സാധാരണയായി മിനിറ്റിൽ ഒരു പൂർണ്ണ ഭ്രമണം നടത്തുന്നു. എസ്കേപ്പ്‌മെന്റിന്റെ സ്ഥാനം നിരന്തരം മാറ്റുന്നതിലൂടെ ഗുരുത്വാകർഷണ സ്വാധീനം കുറയ്ക്കാമെന്ന് കരുതുന്നു.