ADVERTISEMENT

നിലവിൽ വിപണിയിലുള്ള റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾക്ക് ഒരു എഐ വോയ്സ് അപ്‌ഡേറ്റ് ലഭിച്ചിരിക്കുന്നു. ഈ ഗ്ലാസുകൾ സാധാരണ സൺഗ്ലാസുകളുടെ രൂപത്തിലും കണ്ണടകളുടെ രൂപത്തിലും ലഭ്യമാണ്. മെറ്റ തങ്ങളുടെ റേ-ബാൻ ഗ്ലാസുകളുടെ വിൽപ്പന 2 ദശലക്ഷം കവിഞ്ഞതായി പ്രഖ്യാപിച്ചു, 2026 ആകുമ്പോഴേക്കും ഉത്പാദനം 10 ദശലക്ഷമായി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്. സ്മാർട്ട് ഗ്ലാസുകളുടെ ആപ്പുകളിലും എഐ സോഫ്റ്റ്‌വെയറിലും സ്വാഭാവിക ശബ്ദ സംവിധാനത്തെ കേന്ദ്രീകരിക്കുന്ന ഒരു അപ്‍ഡേറ്റ് ലഭിക്കുന്നു.ഉപയോക്താക്കൾക്ക് രണ്ട് പ്രധാന വോയ്‌സ് കമാൻഡുകൾ ലഭിക്കുന്നു

പ്രധാന ഫീച്ചറുകൾ:

ക്യാമറ: ഫോട്ടോകളും വിഡിയോകളും എടുക്കാൻ സാധിക്കുന്ന 12എംപി അൾട്രാ-വൈഡ് ക്യാമറ ഇതിലുണ്ട്. ഇതിലൂടെ തത്സമയ വിഡിയോകൾ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പങ്കുവെക്കാനും സാധിക്കും.

ഓഡിയോ: സംഗീതം കേൾക്കാനും ഫോൺ കോളുകൾ വിളിക്കാനും സ്വീകരിക്കാനും സാധിക്കുന്ന ഓപ്പൺ-ഇയർ സ്പീക്കറുകളും അഞ്ച് മൈക്രോഫോണുകളുമുണ്ട്. മികച്ച ശബ്ദ വ്യക്തതയും ഇതിൽ നൽകിയിട്ടുണ്ട്.

മെറ്റ എഐ: വോയിസ് കമാൻഡുകൾ ഉപയോഗിച്ച് പല കാര്യങ്ങളും നിയന്ത്രിക്കാൻ സാധിക്കും. ഉദാഹരണത്തിന്, "Hey Meta" എന്ന് പറഞ്ഞുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ അറിയാനും ഫോട്ടോകളും വിഡിയോകളും എടുക്കാനും മെസ്സേജുകൾ അയക്കാനും സാധിക്കും.

ടച്ച് കൺട്രോൾ: ഗ്ലാസിന്റെ വശങ്ങളിൽ ടച്ച്പാഡുകൾ നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് മ്യൂസിക് പ്ലേ ചെയ്യാനും പോസ് ചെയ്യാനും വോളിയം കൂട്ടാനും കുറയ്ക്കാനും ഫോട്ടോകളും വീഡിയോകളും എടുക്കാനും സാധിക്കും.

ബാറ്ററി: ഒറ്റ ചാർജിൽ ഏകദേശം 4 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കും. ചാർജിങ് കേസ് ഉപയോഗിക്കുകയാണെങ്കിൽ 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും.

മെറ്റ വ്യൂ ആപ്: ഈ ആപ്പ് ഉപയോഗിച്ച് ഗ്ലാസുകൾ ഫോണുമായി കണക്ട് ചെയ്യാനും ഫോട്ടോകളും വിഡിയോകളും കൈകാര്യം ചെയ്യാനും ഗ്ലാസിന്റെ സെറ്റിങ്സുകൾ എന്നിവ മാറ്റാനും സാധിക്കും. ഡിസൈൻ: റേ–ബാന്റെ ക്ലാസിക് ഡിസൈനുകളായ Wayfarer, Headliner തുടങ്ങിയവയിൽ ഈ സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാണ്. വിവിധ ഫ്രെയിം, ലെൻസ് ഓപ്ഷനുകളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com