കൊടും ചൂടിന് ആശ്വാസമായി താങ്ങാനാവുന്ന വിലയിൽ എസി; വെറും ഒരു രൂപ ഡൗൺപേമെന്റ് നൽകി വാങ്ങാം

Mail This Article
കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി താങ്ങാനാവുന്ന വിലയിൽ എയർ കണ്ടീഷണറുകൾ (എസി) ലഭ്യമാക്കുകയാണ് ലുലു കണക്റ്റ്. ആകർഷകമായ ഓഫറുകളാണ് വിവിധ ഗൃഹോപകരണങ്ങളിൽ ലുലു കണക്റ്റ് ഇപ്പോൾ നൽകുന്നത്. എസികൾക്കാണ് ഇതിൽ പ്രധാന പരിഗണന വെറും ഒരു ഡൗൺപേമെന്റിൽ പ്രമുഖ ബ്രാൻഡുകളുടെ എസികൾ ലുലു കണക്റ്റിൽ നിന്ന് സ്വന്തമാക്കാം.എളുപ്പത്തിലുള്ള ഫിനാൻസിംഗ് സൗകര്യവും, വേഗത്തിലുള്ള നടപടിക്രമങ്ങളും, അതേ ദിവസം തന്നെ ഡെലിവറിയും ലഭ്യമാണ്
ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് കുറഞ്ഞ വിലയിലുള്ളതും, പ്രീമിയം ഉത്പന്നങ്ങളും ലുലു കണക്റ്റിൽ ലഭ്യമാണ്. കൂടാതെ 50% വരെ ഡിസ്കൗണ്ടും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും നേടാം. 5 വർഷത്തെ വാറണ്ടിയും ഇതിനോടൊപ്പം ലഭിക്കും. ഏകദേശം 15 പ്രമുഖ എസി ബ്രാൻഡുകൾ ലുലു കണക്റ്റിൽ ലഭ്യമാണ്.

വൈഫൈ കണക്റ്റിവിറ്റി, എയർ പ്യൂരിഫയർ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുള്ള 2025-ലെ ഏറ്റവും പുതിയ മോഡലുകൾ കോട്ടയം ലുലുമാളിലെ ലുലു കണക്റ്റിലുൾപ്പെടെ സ്റ്റോക്കുണ്ട്. റൂമിന്റെ വലുപ്പം, ഊർജ്ജക്ഷമത എന്നിവ പരിഗണിച്ച് അനുയോജ്യമായ എസി തിരഞ്ഞെടുക്കുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാണ് ഉപഭോക്താക്കളുടെ ആവശ്യകതകൾ വിലയിരുത്തുന്നതിനായി ഹോം വിസിറ്റ് സൗകര്യവും ഉണ്ട്.
പഴയ എസികൾ എക്സ്ചേഞ്ച് ചെയ്ത് എയർ പ്യൂരിഫയർ പോലുള്ള പുതിയ സാങ്കേതികവിദ്യകളുള്ള മോഡലുകൾ സ്വന്തമാക്കാം.റൂമിലെ ഈർപ്പം അനുസരിച്ച് താപനില സ്വയം ക്രമീകരിക്കുന്ന AI പവർഡ് എസികളും ലുലു കണക്റ്റിൽ ലഭ്യമാണ്. എസികൾ കൂടാതെ റഫ്രിജറേറ്ററുകൾ, ഫാനുകൾ, കൂളറുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ എന്നിവയിലും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. ഉപഭോക്തൃ സംതൃപ്തിക്ക് മുൻഗണന നൽകുന്ന ലുലു കണക്റ്റ്, 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള മികച്ച വിൽപനാന്തര സേവനം ഉറപ്പാക്കുന്നു.