'56,749 രൂപയ്ക്ക്' ഐഫോണ്‍ 15 , ഐക്യൂ നിയോ 10ആര്‍ 5ജി 24,999 രൂപ; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍

Mail This Article
ഒട്ടു മിക്ക തരം ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവുമായി, ആമസോണിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സെയിലുകളിലൊന്ന് മെയ് 1 മുതല്‍ ആരംഭിക്കുന്നു. 'ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ 2025' എന്നു പേരിട്ടിരിക്കുന്ന വില്‍പ്പന മേള എല്ലാവര്‍ക്കുമായി തുറന്നു ലഭിക്കുന്നത് മെയ് 1ന് ഉച്ചയ്ക്ക് 12ന് ആണ്. പക്ഷെ, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 12 മണിക്കൂര്‍ നേരത്തെ സെയിലില്‍ നിന്ന് ഡിസ്‌കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിത്തുടങ്ങാം എന്നും കമ്പനി അറിയിക്കുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി എല്ലാത്തരം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാം. വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള എല്ലാ വിധ സാധനങ്ങളും വിലക്കുറവോടെ സ്വന്തമാക്കാം എന്നതാണ് സെയിലിന്റെ പ്രത്യേകത.
ശ്രദ്ധിക്കുക
ബാങ്ക് ഓഫറുകള്‍ അടക്കം ലഭ്യമാക്കാന്‍ സാധിച്ചാല്‍ മാത്രമായിരിക്കും വിലക്കുറവ് പൂര്‍ണ്ണമായും കിട്ടുകയുള്ളു. പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ നല്‍കിയിരിക്കുന്ന വില അത് എഴുതുന്ന സമയത്തേതാണ്. അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. അത് ഇത്തരം സെയിലുകളുടെ സവിശേഷതയാണ്.
ചില സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ ഇതാ:
ഐഫോണ്‍ 15 എക്‌സ്‌ചേഞ്ച് ,വില 56,749 രൂപ
79,900 എംആര്‍പിയുള്ള ഐഫോണ്‍ 15, 128ജിബി വേരിയന്റ് സെയിലില്‍ 56749 രൂപയ്ക്ക് വാങ്ങാം. എക്‌സ്‌ചേഞ്ച് വിലയാണിത്. എക്‌സ്‌ചേഞ്ച് ഇല്ലാതെ 61,390 രൂപ.

സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ, 84,999 രൂപയ്ക്ക്
1,34,999 രൂപ വില വരുന്ന സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ 84,999 രൂപയ്ക്ക് സെയിലില്‍ വാങ്ങാം. എക്‌സ്‌ചേഞ്ച് വഴി 68,850 രൂപ വരെ ലാഭിക്കാം. എക്‌സ്‌ചേഞ്ച് വേണ്ടാത്ത വില 93,970 രൂപ.

സാംസങ് ഗ്യാലക്‌സി എം35 5ജി 13,999 രൂപയ്ക്ക്
എംആര്‍പി 24,499 രൂപയുള്ള സാംസങ് ഗ്യാലക്‌സി എം35 5ജി ഫോണ്‍ 13,999 രൂപയ്ക്ക് വാങ്ങാം. ബാങ്ക് ഓഫറുകളും സ്വീകരിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് കുറഞ്ഞ വില ലഭിക്കൂ.
ഐക്യൂ നിയോ 10ആര്‍ 5ജി 24,999 രൂപയ്ക്ക്
31,999 രൂപ എംആര്‍പിയുള്ള ഐക്യൂ നിയോ 10ആര്‍ 5ജി 24,999 രൂപയ്ക്ക് സ്വന്തമാക്കാം. എക്‌സ്‌ചേഞ്ച് ഇല്ലാതെ വില 26,999 രൂപ.
10,999 രൂപ എംആര്‍പിയുള്ള റെഡ്മി എ4 5ജി ഫോണ്‍ സെയിലില്‍ 7999 രൂപയ്ക്ക് വാങ്ങാം.
ഒന്നിലേറെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കിഴിവ് നല്‍കുന്ന വിഭാഗമാണ് കോംബോസ്. ഇത്തരത്തില്‍ ഒരു ഓഫര്‍ ആമസോണ്‍ സ്മാര്‍ട്ട് സ്പീക്കറായ എക്കോ പോപ് സ്മാര്‍ട്ട് ഹോം, വിപ്രോ സിമ്പിള്‍ സെറ്റ്അപ് 9w സ്മാര്‍ട്ട് ബള്‍ബ് ഡീലാണ്. രണ്ടിനും കൂടെ എംആര്‍പി 7,098 രൂപ. സെയിലില്‍ ഇത് 4499 രൂപയ്ക്ക് വില്‍ക്കുമെന്ന് ആമസോണ്‍.
കോംബോ ഓഫര്‍ കുക്കര്‍, കിച്ചന്‍ സെറ്റ്
വിവിധ ഓഫറുകള്‍ സ്വീകരിക്കാന്‍ സാധിച്ചാല്‍ എംആര്‍പി 5,244 രൂപ വരുന്ന പിജിന്‍ കുക്കറും, കുക്കര്‍വെയര്‍ സെറ്റും 1999 രൂപയ്ക്ക്.
എച്പി 12 ലാപ്‌ടോപ്പ് 4--90 രൂപയ്ക്ക്
എംആര്‍പി 62,417 രൂപ വരുന്ന എച്പി 12 ലാപ്‌ടോപ്പ് 4--90 രൂപയ്ക്ക് (സെയില്‍ വില ഇതെഴുതുന്ന സമയത്ത് പ്രഖ്യാപിച്ചിട്ടില്ല) വില്‍ക്കുമെന്ന് ആമസോണ്‍. ഇതെഴുതുന്ന സമയത്ത് വില 50,990 രൂപ. ഐ5, 12-ാം തലമുറ, 16ജിബി ഡിഡിആര്‍ 4 റാം, 512ജിബി എസ്എസ്ഡി മോഡലിന്റെ വില.

എഎംഡി ഐഡിയാപാഡ് സ്ലിം3 3--90 രൂപയ്ക്ക്
എംആര്‍പി 59,090 രൂപയുള്ള എഎംഡി ഐഡിയാപാഡ് സ്ലിം3 3--90 രൂപയ്ക്ക് സെയിലില്‍ ലഭിക്കും. എഎംഡി റൈസണ്‍ 5 5625യു പ്രൊസസര്‍, 16ജിബി റാം, 512ജിബി എസ്എസ്ഡി. വിന്‍ഡോസ് 11, ഓഫിസ് ഹോം 2024 സോഫ്റ്റ്‌വെയര്‍.
സോണി എ6100എക്‌സ് ഇരട്ട ലെന്‍സ് കോംബോ വിലക്കുറവില്‍
എംആര്‍പി 89,990 രൂപയുള്ള സോണി എ6100എക്‌സ് ക്യാമറ 16-50 കിറ്റ് ലെന്‍സിനും (വേര്‍ഷന്‍ 2), 55-210 ടെലി ലെന്‍സിനുമൊപ്പം വിലക്കുറവില്‍ വാങ്ങാം.
വിലക്കുറവില്‍ വണ്‍പ്ലസ് വാച്ച് 2ആര്‍
19,999 എംആര്‍പിയുള്ള വണ്‍പ്ലസ് വാച്ച് 2ആര്‍ സെയിലില്‍ 1---9 രൂപയ്ക്ക് വില്‍ക്കുമെന്ന് ആമസോണ്‍.
നോയിസ് പ്രോ 6 മാക്‌സ് സ്മാര്‍ട്ട് വാച്ച് 7499 രൂപയ്ക്ക്
എംആര്‍പി 10,499 രൂപയുള്ള നോയിസ് പ്രോ 6 മാക്‌സ് സ്മാര്‍ട്ട് വാച്ച് 7499 രൂപയ്ക്ക് വില്‍ക്കുന്നു.