വിസ്മയ അപ്ഡേറ്റുകൾ നൽകുന്ന ഒരേ ഒരു രാജാവ്; 9.9 ഇഞ്ച് ഡിസ്പ്ലേയുള്ള ട്രൈഫോൾഡ് ഫോൺ

Mail This Article
വിപണിയിൽ കൊടുങ്കാറ്റ് ആകാൻ സാധ്യതയുള്ള ഒരു ട്രൈഫോൾഡ് ഫോൺ അവതരിപ്പിക്കുകയാണ് സാംസങ്. ലോഞ്ച് ടൈംലൈനിനെക്കുറിച്ചോ സ്പെസിഫിക്കേഷനുകളെക്കുറിച്ചോ ഒരു വിശദാംശങ്ങളും കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ സാംസങിൽനിന്നുള്ള വിശ്വസനീയമായ വിവരങ്ങൾ പുറത്തുവിടുന്ന ടിപ്സ്റ്ററാണ് ഈ അപ്ഡേറ്റ് നൽകിയിരിക്കുന്നത്.
ഗാലക്‌സി ജി ഫോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം പൂർണ്ണമായും തുറക്കുമ്പോൾ 9.9 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും. ആഗോളതലത്തിൽ ആദ്യമായി പുറത്തിറക്കിയ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോണായ 10.2 ഇഞ്ച് പാനൽ വാഗ്ദാനം ചെയ്യുന്ന വാവേയുടെ മേയ്റ്റ് എക്‌സ്‌ടിയേക്കാൾ അല്പം ചെറുതാണ് ജി ഫോൾജ്.
9.9 ഇഞ്ച് ഡിസ്‌പ്ലേ ഒരു ടാബ്‌ലെറ്റിന്റെ വലുപ്പത്തിന് തുല്യമാണ്. സിനിമകൾ കാണാനും ഗെയിം കളിക്കാനും മൾട്ടിടാസ്‌കിങ് ചെയ്യാനും ഇത് സഹായകമാകും. 23W നും 24W നും ഇടയിലുള്ള ചാർജിങ് വേഗം ഈ ഉപകരണം പിന്തുണയ്ക്കുമെന്ന് ചോർച്ചകൾ സൂചിപ്പിക്കുന്നു.2026 ന്റെ തുടക്കത്തിൽ ഈ ഉപകരണം വിപണിയിലേക്കെത്തിയേക്കാം. ഈ ഫോണിൽ സാംസങിന്റെ ഏറ്റവും പുതിയ പ്രോസസ്സർ, മികച്ച ക്യാമറ സിസ്റ്റം, വലിയ ബാറ്ററി എന്നിവയും പ്രതീക്ഷിക്കാം.
ഗാലക്‌സി ജി ഫോൾഡ് യാഥാർത്ഥ്യമാവുകയാണെങ്കിൽ, അത് സ്മാർട്ട്‌ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും എന്നതിൽ സംശയമില്ല. വലിയ ഡിസ്‌പ്ലേയും പോർട്ടബിലിറ്റിയും ഒരുമിപ്പിക്കാൻ ഇതിന് സാധിക്കുമെങ്കിൽ, ടാബ്‌ലെറ്റുകൾക്ക് ഇതൊരു ഭീഷണി തന്നെയായിരിക്കും.