ADVERTISEMENT

കൊച്ചി: സോണി ഇന്ത്യ ബ്രാവിയ8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.  ഈ അത്യാധുനിക മോഡല്‍164 സെ.മീ (65 ഇഞ്ച്) 139 സെ.മീ (55 ഇഞ്ച്) സ്ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകും.

കൃത്യതയോടെ ഡേറ്റ കണ്ടെത്തി വിശകലനം ചെയ്യുകയും,തുടര്‍ന്ന് യാഥാര്‍ഥ്യമായ ചിത്രം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന എഐ സീന്‍ റെക്കഗ്നിഷന്‍ സിസ്റ്റം ഉള്‍പ്പെടുന്നതാണ് ബ്രാവിയ8 II സീരീസിലെ എക്സ്ആ പ്രോസസര്‍. പ്രമുഖ സ്ട്രിമിംഗ് സേവനങ്ങളുമായി ചേര്‍ന്ന് വികസിപ്പിച്ച വിവിധ സ്റ്റുഡിയോ ക്യാപലിബ്രേറ്റഡ് മോഡും സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്,സോണി പിക്ച്ചേഴ്സ് കോര്‍ കാലിബ്രേറ്റഡ് മോഡ് എന്നിവയ്ക്ക് പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നൂതന ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യകളായ ഡോള്‍ബി വിഷന്‍,ഡോള്‍ബി അറ്റ്മോസ് പിന്തുണ,എക്സ്ആര്‍ കോണ്‍ട്രാസ്റ്റ്ബൂസ്റ്റര്‍,മുഴുവന്‍ സ്ക്രീനിനെയും ഒരു സ്പീക്കറാക്കി മാറ്റുന്ന അക്കോസ്റ്റിക് സര്‍ഫേസ് ഓഡിയോ+ ടെക്നോളജി,ഏറ്റവും പുതിയ സോണി പിക്ച്ചേഴ്സ് റിലീസുകളുടെയും ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്ന സോണി പിക്ച്ചേഴ്സ് കോര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

24 മാസത്തേക്ക് ഐമാക്സ് എന്‍ഹാന്‍സ്ഡ് വിഷ്വലുകളുള്ള  4കെ ബ്ലൂ-റേ നിലവാരത്തില്‍ സിനിമകള്‍ സ്ട്രീം ചെയ്യുന്നതിന്10 സൗജന്യ ക്രെഡിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നേടാനാവും. കെ-65എക്സ്ആര്‍80എം2 മോഡലിന് 3,41,990 രൂപയും,കെ-55എക്സ്ആര്‍80എം2 മോഡലിന് 2,46,990 രൂപയുമാണ് വില. സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്‍റര്‍,സോണി എക്സ്ക്ലൂസീവ്), പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍,മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ എന്നിവയില്‍ ജൂണ്‍17 മുതല്‍ ബ്രാവിയ8 II സീരീസ് ലഭ്യമാവും.

English Summary:

*Sony Bravia XR 8II QD-OLED: The revolutionary Sony Bravia XR 8II QD-OLED series offers stunning picture quality and advanced technology. Experience vibrant colors and incredible detail with this premium television.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com