ADVERTISEMENT

കാവസാക്കി ഹെവി ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഇന്ധന സെൽ സംവിധാനത്താൽ പ്രവർത്തിക്കുന്ന നാല് കാലുകളുള്ള ബയോണിക് റോബട്ടായ കോർലിയോയെന്ന കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചു. ഭാവി സാങ്കേതിക വിദ്യയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വിസ്മയത്തോടെയാണ് റോബടിക്സ് പ്രേമികള്‍ സ്വീകരിച്ചത്.  കാവസാക്കി ആർജ്ജിച്ച വർഷങ്ങളുടെ  മോട്ടോർസൈക്കിളിങ് സാങ്കേതികയും ഒപ്പം നൂതന റോബട്ടിക്സും സംയോജിപ്പിച്ചാണ്  ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ റോബടിനെ നിർമി‌ക്കുന്നത്.

വിപുലമായ ഓഫ്-റോഡ് മൊബിലിറ്റി, ഹൈഡ്രജൻ ഫ്യുൽ സാങ്കേതികത, ഹ്യൂമൻ മെഷീൻ കൊളബറേഷൻ കൺട്രോൾ തുടങ്ങിയ നിരവധി സവിശേഷതകളുണ്ട്. ലെഗ്-മൗണ്ടഡ് ഡ്രൈവ് യൂണിറ്റുകൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് 150 സിസി ഹൈഡ്രജൻ എൻ‍ജിൻ ഉപയോഗിക്കുന്നു, ഹൈഡ്രജൻ കാനിസ്റ്റർ എൻജിന് ഇന്ധനം നൽകുന്നു, ഇത് കുറഞ്ഞ എമിഷനും നിശബ്ദ പ്രവർത്തനവും ഉറപ്പാക്കുന്നു.

ഓൺബോർഡ് നാവിഗേഷൻ പാനലിൽ മാപ്പുകൾ, റൈഡറുടെ സെന്റർ ഓഫ് ഗ്രാവിറ്റി, ഹൈഡ്രജൻ അളവ് എന്നിവ അറിയാൻ സഹായകമാകുന്നു.ഓരോ കാലിലും വഴുതിപ്പോകാത്ത റബ്ബർ കൊണ്ട് നിർമ്മിച്ച ഒരു കുളമ്പാണ് നൽകിയിരിക്കുന്നത്. റൈഡറുടെ ശരീര ചലനങ്ങളോട് പ്രതികരിക്കുകയും മെച്ചപ്പെട്ട ബാലൻസും നാവിഗേഷനും നൽകുന്നതിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. 1989-ൽ റോബട്ടിക്സ് വിഭാഗം സ്ഥാപിതമായതോടെ, കാവസാക്കി പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു, ഇപ്പോൾ വ്യാവസായിക റോബട്ടിക്സിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com