Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ ഐഫോണുകളിൽ ഇനി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ലഭിക്കില്ല

ios-10

ഐഫോണ്‍ 5, ഐഫോണ്‍ 5c തുടങ്ങി 32-ബിറ്റ് ഉപകരണങ്ങള്‍ക്ക് ആപ്പിളിന്റെ ഏറ്റവും പുതിയ iOS 10.3.2 ലഭ്യമാക്കില്ല. ഐഫോണ്‍ 5s ല്‍ ആണ് ആപ്പിള്‍ ആദ്യമായി 64-ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൊണ്ടുവരുന്നത്. ഐഫോണ്‍ 5s മുതലുള്ള ഉപകരണങ്ങള്‍ക്കായിരിക്കും ഒഎസ് അപ്‌ഡെയ്റ്റ്. 

ഐഫോണ്‍ 5, 5c എന്നീ ഹാൻഡ്സെറ്റുകൾ ഏകദേശം 44 ലക്ഷം പേർ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 2012 സെപ്റ്റംബറില്‍ ആണ് ഐഫോണ്‍ 5 പുറത്തിറക്കിയത്. സുദീര്‍ഘമായ ഐഒഎസ് സപ്പോര്‍ട്ട് ആപ്പിള്‍ ഈ ഫോണിനു ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു സുപ്രധാന കാര്യം 32-ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു വേണ്ടി സൃഷ്ടിച്ച ആപ്പുകളും ഐ സ്‌റ്റോറില്‍ നിന്ന് അപ്രത്യക്ഷമായേക്കും. ഇവയുടെ സൃഷ്ടാക്കളോടു അവ 64-ബിറ്റ് സിസ്റ്റത്തിലേക്കു മാറ്റാന്‍ ആപ്പിള്‍ മാസങ്ങളായി ആവശ്യപ്പെടുന്നതാണ്. 

ഐഒഎസ് അപ്‌ഡേറ്റ് ലഭിക്കില്ലെന്നത് ഐഫോണ്‍ 5 പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു തടസമാകില്ല. പക്ഷെ, നവീകരിച്ച ഒപ്പറേറ്റിങ് സിസ്റ്റം വേണമെന്നുള്ളവര്‍ കുറഞ്ഞത് ഐഫോണ്‍ 5S, 5SE തുടങ്ങിയ ഫോണുകള്‍ എങ്കിലും വാങ്ങേണ്ടതായി വരും. ഐപാഡ് എയറിനു പിന്നിലുള്ള ഐപാഡുകള്‍ക്കും പുതുക്കിയ ഓഎസ് ലഭ്യമാകില്ല. 

Your Rating: