Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രൂപ്പ് സെൽഫിയ്ക്ക് ഒപ്പോ എഫ്3, അത്യുഗ്രൻ ക്യാമറകൾ, വിലയും കുറവ്!

oppo-f3

ഡ്യുവല്‍ സെല്‍ഫി ക്യാമറയോടെ എത്തുന്ന ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ഒപ്പോ എഫ് 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒപ്പോ എഫ് 3 പ്ലസിന്റെ  കുഞ്ഞുസഹോദരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന പുതിയ സ്മാര്‍ട്ട്‌ഫോണിന് 19,990 രൂപയാണ് വില. വ്യാഴാഴ്ച മുതല്‍ മേയ് 12 വരെ ഫോണ്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. മേയ് 13 നാണ് ആദ്യവിൽപന.

രൂപകല്‍പനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഒപ്പോ എഫ് 3 പ്ലസിന് സമാനമാണ് ഒപ്പോ എഫ് 3. എഫ് 3 പ്ലസിനെ അപേക്ഷിച്ച് സവിശേഷതകള്‍ അൽപം കുറവാണ് ഒപ്പോ എഫ് 3യ്ക്ക്. പക്ഷേ, വിലയിലും കാര്യമായി കുറവ് ഉണ്ടെന്ന് ഓര്‍ക്കണം. 30,990 രൂപയാണ് ഒപ്പോ എഫ് 3 പ്ലസിന്റെ വില.

ഇരട്ട സെല്‍ഫി ക്യാമറയാണ് ഒപ്പോ എഫ് 3 യുടെ പ്രധാന സവിശേഷത. 1.3 സെന്‍സറിനോപ്പം f/2.0 അപേര്‍ച്ചറോട് കൂടിയ 16 മെഗാപിക്സല്‍ ക്യാമറയും, 8 മെഗാപിക്സല്‍ ഡബിള്‍ വ്യൂ വൈഡ് ആംഗിള്‍ ക്യാമറയുമാണ്‌ മുന്നില്‍ നല്‍കിയിരിക്കുന്നത്. ആദ്യത്തെ ക്യാമറയില്‍ 76.4 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും, രണ്ടാമത്തെതില്‍ 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും നല്‍കിയിരിക്കുന്നു. ഇത് ഗ്രൂപ്പ് സെല്‍ഫികള്‍ക്ക് 105 ഡിഗ്രി വരെ ഫീല്‍ഡ് ഓഫ് വ്യൂ നല്‍കും. ഏത് ലെന്‍സ്‌ ഉപയോഗിക്കണമെന്ന് യൂസര്‍ക്ക് തീരുമാനിക്കാം. ഈ സ്മാര്‍ട്ട്‌ഫോണിനൊപ്പമുള്ള ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സംവിധാനം ഇത് ലെന്‍സ്‌ ആണ് അനുയോജ്യമെന്ന് പറഞ്ഞു തരും. ബ്യൂട്ടി 4.0 ആപ്പ്, സെല്‍ഫി പനോരമ, സ്ക്രീന്‍ ഫ്ലാഷ്, പാം ഷട്ടര്‍ തുടങ്ങി നിരവധി സവിശേഷതകളും ഒപ്പോ എഫ് 3 ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോം ബട്ടണില്‍ ആണ് ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ നല്‍കിയിരിക്കുന്നത്. അതിവേഗ ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ വെറും 0.2 സെക്കന്‍ഡ് മാത്രം മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഡ്യുവല്‍ സിം (നാനോ) സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോ അടിസ്ഥാനമാക്കിയ കളര്‍ ഒഎസ് 3.0 യിലാണ് പ്രവര്‍ത്തിക്കുന്നത്. 

ക്ലോണ്‍ ആപ്പ് എന്ന പിതിയ ഫീച്ചറും ഒപ്പോ 3 യില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വഴി ഒരേസമയം രണ്ട് വാട്സാപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 5.5 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ടിഎഫ്ടി 2.5 ഡി കര്‍വ്ഡ് ഡിസ്പ്ലേയ്ക്ക് കോണിങ് ഗോറില്ല ഗ്ലാസ് 5 ന്റെ അധിക സംരക്ഷണവുമുണ്ട്. 1.5 ജിഗാഹെട്സ് മീഡിയടെക് MT6750T6 ഒക്ടാ-കോര്‍ പ്രോസസര്‍ മാലി T860 ജിപിയുമായും 4 ജിബി റാമുമായും ക്ലബ് ചെയ്തിരിക്കുന്നു.

oppo-F3-

64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഒപ്പോ എഫ് 3 എത്തുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ്‌ ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാം. ട്രിപ്പില്‍ സ്ലോട്ട് ട്രേ നല്‍കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം രണ്ട് സിം കാര്‍ഡുകളും ഒരു മെമ്മറി കാര്‍ഡും ഉപയോഗിക്കാന്‍ കഴിയും. 

1.3 ഇഞ്ച്‌ സെന്‍സര്‍, എല്‍ഇഡി ഫ്ലാഷ് എന്നിവയോടു കൂടിയ 13 മെഗാപിക്സല്‍ പിഎഡിഎഫ് ക്യാമറയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 3200 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി. ബാറ്ററി നീക്കം ചെയ്യാന്‍ കഴിയില്ല. 4 ജി VoLTE, വൈ-ഫൈ 802.11 a/b/g/n/ac (2.4GHz and 5GHz), ബ്ലൂടൂത്ത് 4.0, ജി.പി.എസ്/എ-ജിപിഎസ്, 3.5 എം.എം ഓഡിയോ ജാക്ക്, മൈക്രോ യു,എസ് ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 153.3x75.3x7.3 എംഎം വലിപ്പമുള്ള ഫോണിന് 153 ഗ്രാം ഭാരമുണ്ട്. 

ഒപ്പോ എഫ് 3 പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും. വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ലണ്ടനില്‍ ഐഎസിഎസി ഫൈനല്‍ കാണാന്‍ അവസരം ലഭിക്കും.