Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ 7 ന് വമ്പൻ ഓഫർ, 20,501 രൂപ വില കുറച്ചു, മറ്റു ഫോണുകള്‍ക്കും ഓഫർ

iphone-7

ആപ്പിളിന്റെ ജനപ്രിയ ഉല്‍പന്നം ഐഫോൺ 7 ന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ആമസോൺ ഇന്ത്യയാണ് ഐഫോണ്‍ 7 ന്റെ വില കുത്തനെ കുറച്ച് വിൽക്കുന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിനാണ് വിൽപന തുടങ്ങിയത്. ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റ് 39,499 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോണിന്റെ പ്രൈം അംഗങ്ങൾക്കാണ് 60,000 രൂപ വിലയുള്ള ഐഫോൺ 7 39,499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.

ആമസോൺ പ്രൈം അംഗത്വമെടുക്കുന്നവർക്ക് ഫ്രീ പ്രൈം ട്രയൽ സമയത്തും ഈ ഓഫർ ലഭിക്കും. ഐഫോൺ 7 ന് ഫ്ലിപ്കാർട്ടിലെ ഓഫർ വില 39,999 രൂപയാണ്. ഫ്ലിപ്കാർട്ടിലെ ഈ ഓഫർ തീർന്നതോടെ 32 ജിബി ഐഫോൺ 7 73,990 രൂപയ്ക്കാണ് ഇപ്പോൾ വില്‍ക്കുന്നത്. ആമസോണിലും ഒരു മണിക്കൂർ സമയമാണ് വിൽപന നടന്നത്. ഐഫോൺ 7 ന്റെ 32 ജിബി ബ്ലാക്ക് വേരിയന്റാണ് വിൽക്കുന്നത്.