Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിത്തെറിച്ച ഗ്യാലക്സി നോട്ട് 7നുകളിൽ 157 ടണ്‍ സ്വർണം, അപൂർവ ലോഹങ്ങൾ!

galaxy-note7-gold

സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തിയ ഹാൻഡ്സെറ്റായിരുന്നു സാംസങ്ങിന്റെ ഗ്യാലക്സി നോട്ട് 7. എന്നാൽ പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നോട്ട്7 പൊട്ടിത്തെറിക്കുന്നു എന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തി. വൻ വാർത്തയായി, ഹാൻഡ്സെറ്റ് പിൻവലിച്ചു, വിമാനങ്ങളിൽ വരെ നിരോധനം ഏർപ്പെടുത്തി. എന്നാൽ നോട്ട് 7നെ കുറിച്ച് വീണ്ടും വാർത്ത വന്നിരിക്കുന്നു. ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. 

പൊട്ടിത്തിറെക്കുന്ന ഗ്യാലക്‌സി നോട്ട് സെവന്‍ പുനഃചംക്രമണം നടത്തിയാണ് ഇത് സാധ്യമാവുക. ഈ ഡിവൈസുകളില്‍ നിന്നും 157 ടണ്‍ സ്വര്‍ണം അടക്കമുള്ള അപൂര്‍വ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗ്യാലക്‌സി നോട്ട് സെവന്റെ വില്‍പ്പന കമ്പനി നിര്‍ത്തിവച്ചത്. എന്നാൽ തിരിച്ചെടുത്ത ഹാൻഡ്സെറ്റുകൾ നശിപ്പിച്ചു കളയുന്നതിനു പകരം പഴയ ഫോണുകള്‍ വീണ്ടും വില്‍പ്പന നടത്തുമെന്ന് സാംസങ് മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

OLED ഡിസ്‌പ്ലേ മോഡ്യൂളുകള്‍, മെമ്മറി ചിപ്പുകള്‍, ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവ വീണ്ടും ഉപയോഗപ്രദമാക്കുമെന്നാണു കമ്പനി ഇപ്പോള്‍ പറയുന്നത്. ഈ സമയത്തു തന്നെ കൊബാള്‍ട്ട്, കോപ്പര്‍, സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങളും ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കും.

ലോകമൊട്ടാകെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പഴയ ഫോണുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോള്‍. ഇതിനായുള്ള പുതിയ മാര്‍ഗങ്ങളും അന്വേഷിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചാണ് മിക്ക മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇപ്പോള്‍ നീങ്ങുന്നത്.

More Mobile News