Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ വിപണിയിൽ തരംഗമായി വിവോ വി7 പ്ലസ്

VIVO-V7

കൊച്ചി: മൈബൈൽ വിപണിയിൽ തരംഗം ആയി വിവോ വി7 പ്ലസ്. കഴിഞ്ഞ ദിവസം വിവോ പുറത്തിറക്കിയ വി7 പ്ലസ് എന്ന മോഡലാണ് വിപണിയിൽ തരംഗമായി മുന്നേറുന്നത്. 24 എം പി ഫ്രണ്ട് ക്ലിയർ സെൽഫി ക്യാമറയുമായി ആണ് വിവോ ഇത്തവണ എത്തിയത്. മുൻപ് വിവോയുടെ തന്നെ വി ഫൈവ് എന്ന മോഡലിൽ 20 എം പി സെൽഫി ക്യാമറ അവതരിപ്പിച്ചിരുന്നു. ഇക്കുറി 24 എം പി ക്യാമറയ്ക്ക് പുറമെ 16 എംപി ബാക് ക്യാമറ, ഫൂൾവ്യൂ എച്ച് ഡി 5.99 ഇഞ്ച് ‍ഡിസ്പ്ലേ, 4 ജിബി റാം 64 ജിബി ഇൻറ്റേണൽ മെമ്മറ്റി തുടങ്ങിയ സവിശേഷതകളുമായാണ് പുറത്തിറങ്ങിയത്.

കഴിഞ്ഞ 15-ന് വിൽപ്പന തുടങ്ങി ആദ്യദിനം തന്നെ റെക്കോർഡ് വിൽപ്പന കരസ്ഥമാക്കിയ ഈ മോഡൽ ഒറ്റ ദിവസംകൊണ്ടു കേരളത്തിൽ വിറ്റത് 3800 മൊബൈൽ ഫോണുകളാണ്. ഇത് ഒരു കമ്പനിക്ക് അവരുടെ ഒരു മോഡലിനു കേരള വിപണിയിൽ കരസ്ഥമാക്കുന്ന ഏറ്റവും ഉയർന്ന വിൽപനയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ പതിനൊന്നാം തിയതി മെഗസ്റ്റാർ മമ്മൂട്ടിയാണ് വിവോ വി7 പ്ലസ് എന്ന മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. അന്നു മുതൽ തന്നെ കേരളമൊട്ടാകെ മുൻകൂർ ബുക്കിങ് തുടങ്ങിയ വി7 പ്ലസ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ച ആയിരുന്നു.

vivo-v7-features

വിവോ വി7 പ്ലസിന്റെ ഇന്ത്യയിലെ വില, ലഭ്യത

വിവോ വി7 പ്ലസിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്. സെപ്റ്റംബര്‍ ഏഴു മുതല്‍ ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി. സെപ്റ്റംബര്‍ 15 മുതലാണ് ഫോണിന്റെ ഇന്ത്യയിലെ ആദ്യവിൽപന ആരംഭിച്ചത്. ഗോള്‍ഡ്‌, മാറ്റ്‌ ബ്ലാക്ക്, റോസ് ഗോള്‍ഡ്‌ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

വിവോ വി7 പ്ലസിന്റെ കൂടുതൽ സവിശേഷതകള്‍

ഡുവല്‍ സിം (നാനോ സിം) വിവോ വി7 പ്ലസ് ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.1 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച്‌ ഒഎസ് 3.2 ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 5.99 ഇഞ്ച് എച്ച്ഡി (720x1440 pixels) ഐപിഎസ് ഇന്‍സെല്‍ 'ഫുള്‍വ്യൂ' ഡിസ്പ്ലേയ്ക്ക് 18.9 ആസ്പെക്റ്റ് റേഷ്യയുണ്ട്. കൂടാതെ ഡിസ്പ്ലേയ്ക്ക് കൊണിങ് ഗോറില്ല ഗ്ലാസ് 3 ന്‍റെ അധിക സംരക്ഷണവുമുണ്ട്. പരമാവധി വിളുമ്പ് കുറച്ചാണ് ഡിസ്പ്ലേയുടെ രൂപകല്‍പന. 2.15 എംഎം വീതി മാത്രമാണ് അരികുകള്‍ക്കുള്ളത്. 

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, വിവോ വി7 പ്ലസിന് f/2.0 അപേര്‍ച്ചര്‍, 1/2.78 ഇഞ്ച് സെന്‍സര്‍, 'മൂണ്‍ലൈറ്റ് ഗ്ലോ' സോഫ്റ്റ്‌ സെല്‍ഫി ലൈറ്റ് എന്നിവയോടു കൂടിയ 24 മെഗാപിക്സല്‍ മുന്‍ക്യാമറയാണ് നല്‍കിയിരിക്കുന്നത്. f/2.0 അപേര്‍ച്ചറോടു കൂടി 16 മെഗാപിക്സല്‍ ക്യാമറ പിന്‍വശത്തും നല്‍കിയിട്ടുണ്ട്. 64 ജിബിയാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഇത് മൈക്രോ എസ്.ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാനും കഴിയും.

4ജി VoLTE, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ-യു.എസ്.ബി, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയാണ് വിവോ വി7 പ്ലസിലെ പ്രധാന കണക്ടിവിറ്റി സൗകര്യങ്ങള്‍. ആക്സിലറോമീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സെന്‍സറുകള്‍. 155.87x75.47x7.7 എം.എം വലിപ്പമുള്ള ഫോണിന് 160 ഗ്രാം ഭാരമുണ്ട്. 3225 എംഎഎച്ച് ആണ് ബാറ്ററി. AK4376A ഹൈ-ഫൈ ഓഡിയോ ചിപ്പ്സെറ്റും കമ്പനി ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.