Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുഗ്രൻ, അതിവേഗ ആൻഡ്രോയ്ഡ് ഫോണുകളുമായി നോക്കിയ, പ്രതീക്ഷിക്കാം അദ്ഭുതം!

Nokia-9

പുതുവർഷത്തിൽ കൂടുതൽ മികച്ച ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നോക്കിയ. 2018 തുടക്കത്തിൽ തന്നെ രണ്ടു അതിവേഗ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ജനുവരി 19 ന് ചൈനയിൽ നടക്കുന്ന ചടങ്ങിൽ നോക്കിയ 9 അവതരിപ്പിച്ചേക്കും.

തൊട്ടുപിന്നാലെ ഫ്ലാഗ്ഷിപ്പ് ഫോണായ നോക്കിയ 8 (2018) ഹാൻഡ്സെറ്റും പുറത്തിറക്കും. നോക്കിയ 9 ഫോണിന്റെ ഡിസൈനും ഫീച്ചറുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നോക്കിയ 9, നോക്കിയ 8 ഹാൻഡ്സെറ്റുകൾ ഏറെ മാറ്റങ്ങളോടെ ചൈനീസ് വിപണിയെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്.

നോക്കിയ 9 അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ റിപ്പോർട്ട് വന്നിരുന്നത്. നോക്കിയ 9 ന്റെ സ്‌ക്രീനിന് 18:9 അനുപാതമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. അല്‍പം വളവുള്ളതായിരിക്കും 5.5 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് (Super AMOLED) ഡിസ്‌പ്ലെ. ക്വാഡ്എച്ഡി പ്ലസ് റെസലൂഷനും ഫോണിന് ഉണ്ടാകുമെന്നാണ് സൂചന. സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പായിരിക്കും നോക്കിയ 9 ന് ശക്തി പകരുക.

6GB/8GB റാം, 64GB/128GB സ്‌റ്റോറേജുള്ള രണ്ടു പതിപ്പുകളില്‍ ലഭ്യമാക്കുന്ന ഫോണിന്റെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഫോണിന്റെ പിന്നിലാണ് ഇടം പിടിക്കുക എന്നും കേള്‍ക്കുന്നു. ഐഫോൺ Xനോടു കിടപിടിക്കുന്നതായിരിക്കും നോക്കിയ 9.

എന്നാല്‍, നോക്കിയ 9 നെ കുറിച്ച് ഏറ്റവും ജിജ്ഞാസ ഉണര്‍ത്തുന്ന കാര്യം ഫോണിന്റെ ഇരട്ട പിന്‍ക്യാമറകളാണ്. ഐഫോണ്‍ X ലെ പോലെ ലംബമായാണ് ക്യാമറകള്‍ പിടിപ്പിച്ചിരിക്കുന്നതെന്നതാണ് ഇതിനു കാരണം. ഫോണ്‍ ക്യാമറയുടെ നിര്‍മാണത്തില്‍ നോക്കിയ ഒട്ടും മോശക്കാരല്ലെന്നു തെളിയിച്ചിട്ടുള്ള കാര്യമാണ്. ക്യാമറയില്‍ നോക്കിയ എന്തു മാജിക് ആയിരിക്കും ഒളിപ്പിച്ചിരിക്കുക എന്നതായിരിക്കും നോക്കിയയുടെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം. ഒപ്പം, ഫോണിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുടിയിരുത്തുന്നുണ്ടോ എന്നും ടെക് പ്രേമികള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.