sections
MORE

ഐഫോൺ X ഡിസൈൻ, ഫീച്ചർ; ഇങ്ങനെയൊരു ഐഫോണ്‍ SE വന്നേക്കില്ല

iphone-se
SHARE

ആപ്പിള്‍ കമ്പനിയെ ചുറ്റിപ്പറ്റി ഇന്ന് വലിയൊരു അഭ്യൂഹ വ്യവസായം തന്നെ തഴച്ചു വളരുന്നുണ്ട്. ഓരോ തവണയും ഇറക്കിയേക്കാവുന്ന ഫോണുകളെയും അവയുടെ ഫീച്ചറുകളെയും എല്ലാം മുന്‍കൂട്ടി പ്രവചിക്കുകയും പലപ്പോഴും അതെല്ലാം ശരിയാകാറുമുണ്ട്. ഇതില്‍ പലതും ആപ്പിള്‍ മനഃപ്പൂര്‍വ്വം ചോര്‍ത്തി നല്‍കുന്നതാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ഉദാഹരണം 'ഫെയ്‌സ് ഐഡി' എന്ന ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ Xല്‍ ആപ്പിള്‍ കൊണ്ടുവന്നു. പക്ഷേ, ഇങ്ങനെ ഒരു ഫീച്ചര്‍ ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞു കേട്ടിരുന്നു. 

എന്നാല്‍, ചോർത്തലുകള്‍ നടത്തി മുന്‍കൂട്ടി ഉപയോക്താക്കളെ അറിയിച്ചില്ലെങ്കില്‍ ഇത്തരം പുതിയ ഫീച്ചറുകള്‍ വിശദീകരിക്കന്‍ ഉപകരണം ഇറക്കിക്കഴിഞ്ഞ് കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങള്‍ നല്‍കേണ്ടിവരും. ഇതിനാലാണ് വാര്‍ത്താ ചോര്‍ത്തലുകൾക്ക് ആപ്പിൾ കൂട്ടുനിൽക്കുന്നത്.

ഇതിനെല്ലാം ശേഷം ഇപ്പോള്‍ റൂമര്‍ വ്യവസായം ആപ്പിളിന്റെ ഇല്ലാത്ത പ്രൊഡക്ടുകളെക്കുറിച്ചും വന്നു തുടങ്ങിയിരിക്കുന്നു. അടുത്ത തലമുറ ഐഫോണ്‍ SE എന്ന പേരില്‍ പ്രചരിക്കുന്നത് ഒരു വ്യാജ വാര്‍ത്തയാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. 

ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ SEയുടെ രീതിയില്‍ ഐഫോണ്‍ X നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും? അത്തരം ഒരു ഫോണ്‍ ആപ്പിള്‍ നിര്‍മിക്കുന്നു എന്നാണ് പുതിയ അഭ്യൂഹവുമായി ഇറങ്ങിയിരിക്കുന്നവര്‍ പറയുന്നത്. ബെസല്‍ കുറച്ചും ഹോം ബട്ടണ്‍ ഇല്ലാതെയുമായിരിക്കും അതിറങ്ങുക എന്നും പറയുന്നു. പുതിയ മോഡല്‍ പരിചയപ്പെടുത്തുന്ന വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഐഒഎസിലാണ് ഇത് പ്രവർത്തിക്കുന്നതെന്നു തോന്നാമെങ്കിലും ബുദ്ധിപൂര്‍വ്വം സൃഷ്ടിച്ച ഒരു ആന്‍ഡ്രോയിഡ് ഫോണാണ് ഈ വിഡിയോയില്‍ ഉള്ളതെന്നു പറയുന്നവരും ഉണ്ട്. ഇനി ഇതു പ്രചരിപ്പിക്കുന്നവര്‍ പറയുന്നതു പോലെ ഐഫോണ്‍ SE തന്നെയാണെങ്കില്‍ ഐഫോണ്‍ Xന്റെ ചില ഫീച്ചറുകള്‍ വില കുറഞ്ഞ ഒരു ഫോണിലാക്കി ഇറക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന ഇരട്ട പിന്‍ക്യാമറകള്‍ പുതിയ ഫോണിനുണ്ടെന്നും കാണാം.

ഐഫോണ്‍ SE കൂടാതെ, ഈ വര്‍ഷം മൂന്ന് ഐഫോണുകള്‍ ആപ്പിള്‍ ഇറക്കുമെന്നാണ് ഏറ്റവുമധികം പ്രചാരത്തിലുള്ള അഭ്യൂഹം പറയുന്നത്. ഇവയില്‍ രണ്ടെണ്ണത്തിന് ഐഫോണ്‍ Xന്റെ രീതിയിലുള്ള നിര്‍മിതിയായിരിക്കും. എന്നാല്‍, മൂന്നാമത്തെ ഫോണിന് എല്‍സിഡി സ്‌ക്രീനും മറ്റുമായിരിക്കും എന്നാണ് കേള്‍വി. ഈ മൂന്നാമത്തെ മോഡലാണോ വിഡിയോയിലുള്ളതെന്ന് ചിലര്‍ സംശയം പറയുന്നുണ്ട്.

ഐഫോണ്‍ SEയെ കുറിച്ചുള്ള കൂടുതല്‍ വിശ്വസനീയമായ കേട്ടുകേള്‍വി അത് ഇന്ത്യയിലായിരിക്കും നിര്‍മിക്കുന്നതെന്നും ഏകദേശം 4.2-ഇഞ്ച് വലിപ്പമുള്ള എല്‍സിഡി സ്‌ക്രീനായിരിക്കും എന്നുമാണ്. ഐഫോണ്‍ 7ന്റെ ഫീച്ചറുകള്‍ കുറച്ചു കൂടെ വില കൂറച്ചു ലഭ്യമാക്കുക എന്നതായിരിക്കും ഇത്തരമൊരു SE മോഡല്‍ ഇറക്കുന്നതിലൂടെ ആപ്പിളിന്റെ ലക്ഷ്യമെന്നാണ് അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA