sections
MORE

കുറഞ്ഞ വില, ഫെയ്സ് അൺലോക്, ഇരട്ട ക്യാമറ, ഓണർ 7എ ജനപ്രിയ ഫോൺ തന്നെ!

honor-7a
SHARE

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനി വാവെയ്‌യുടെ തന്നെ മറ്റൊരു ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് തരംഗമാകും. ഓണർ 7എ ഹാൻഡ്സെറ്റിൽ അത്യുഗ്രൻ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയില്‍ അവതരിപ്പിച്ച ഓണർ 7എ വൈകാതെ തന്നെ ഇന്ത്യയിലെത്തും.

സ്റ്റീരിയോ സ്പീക്കർ, 18:9 അനുപാതത്തിലുള്ള ബെസൽലെസ് ഡിസ്പ്ലെ, കുറഞ്ഞ വില, ഫെയ്സ് അൺലോക് എന്നിവ ഈ ഫോണിന്റെ വലിയ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗൻ 430 എസ്ഒസി, മൾട്ടിപ്പിൽ റാം / ഇൻബിൽറ്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകളും ശ്രദ്ധേയമാണ്.

ഓണർ 7 എയുടെ (2GB റാം/ 32GB സ്റ്റോറേജ്) ചൈനയിലെ വില 799 യുവാനാണ് (ഏകദേശം 8300 രൂപ). ഇതിന്റെ തന്നെ 3GB റാം/ 32GB സ്റ്റോറേജ് വേരിയന്റന്റെ വില 999 യുവാനുമാണ് (ഏകദേശം 10,300 രൂപ). അറോറ ബ്ലൂ, ബ്ലാക്ക്, പ്ലാറ്റിനം ഗോൾഡ് എന്നീ നിറങ്ങളിൽ ഇറങ്ങുന്ന ഹാൻഡ്സെറ്റുകൾ ഏപ്രിൽ മൂന്നു മുതൽ വിതരണം തുടങ്ങി.

Honor-7A1

ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്സ് ലോക്ക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ തുടങ്ങി ഫീച്ചറുകളുള്ള ഫോണിൽ രണ്ടു നാനോ സിമ്മുകൾ ഉപയോഗിക്കാം. ആൻഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഓണർ 7 എയിൽ 3000 എംഎഎച്ച് ആണ് ബാറ്ററി. 13 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളാണ് പിൻഭാഗത്ത്. സെൽഫി ക്യാമറയ്ക്ക് 8 മെഗാപിക്സല്‍ ശേഷിയുമുണ്ട്. പ്രധാന കണക്ടിവിറ്റി സേവനങ്ങളെല്ലാം ഓണർ 7എയിലും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA