sections
MORE

നോക്കിയ 8 സിറോക്കോ പുറത്തിറങ്ങി, ഇരട്ട ക്യാമറ, 6 ജിബി റാം, ഇന്ത്യയിലെ വിലയോ?

nokia8
SHARE

ഇന്ത്യയിലെ സ്മാർട് ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ നോക്കിയ 8 സിറോക്കോ എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറ തന്നെ.

ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8 സിറോക്കോ. 5.5 ഇഞ്ച് പിഓലെഡ് ഡിസ്പ്ലെ, ഐപി67ന്റെ ഡസ്റ്റ്, വാട്ടർ സുരക്ഷ, വയർലസ് ചാർജിങ്, ഇരട്ട ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില 49,999 രൂപയാണ്. ഫ്ലിപ്കാർട്ട്, നോക്കിയ കടകള്‍, മൊബൈൽ ഔട്‌ലെറ്റുകൾ വഴി ഏപ്രിൽ 20 ന് ബുക്കിങ് തുടങ്ങി 30 ന് വിതരണം ചെയ്യും. ബ്ലാക്ക് നിറങ്ങളിലുള്ള വേരിയന്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.

പിന്നില്‍ 12MP റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്- ഒന്ന് വൈഡ് ആംഗിള്‍ ആണെങ്കില്‍ അടുത്തത് ടെലിയാണ്. കാള്‍ സൈസിന്റെ (Zeiss)ലെന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യൂവല്‍-സൈറ്റ് (dual-sight) എന്നാണ്. ഇവയ്ക്ക് f/1.7 ഉം f/2.6 ഉം ആണ് അപേര്‍ച്ചര്‍. പക്ഷേ, ക്യാമറകള്‍ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ മോഡലായ നോക്കിയ 8ന്റെ ക്യാമറാ പ്രകടനം എതിരാളികളുടേതിനോടു കിടപിടിക്കുന്നതായിരുന്നില്ല എന്നോര്‍ക്കുക. സിറോക്കൊയുടെ സെല്‍ഫി ക്യാമറ 5MP റെസലൂഷനുള്ളതാണ്. പ്രോ മോഡില്‍ എല്ലാ ഫങ്ഷനുകളും മാന്യുവലായി ലഭ്യമാക്കിയിട്ടുണ്ടെന്നത് ചിലര്‍ക്കെങ്കിലും ഇഷ്ടമാകും.

നോക്കിയ 8 സിറോക്കോയിൽ സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യുമെന്നാണ് അറിയുന്നത്. 5.50 ഇഞ്ച് 2കെ എൽസിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാൻഡ്സെറ്റിന്റെ റാം 6 ജിബിയാണ്. ബാറ്ററി ലൈഫ് 3260 എംഎഎച്ച്. 22 മണിക്കൂർ തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി.

നോക്കിയ സിറോക്കോ 8800 കമ്പനിയുടെ ആദ്യകാല ഹിറ്റ് ഫോണുകളിലൊന്നാണ്. ആ കാലത്തെ കുലീനത്തമുള്ള ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായിരുന്നു ഈ മോഡല്‍. എന്നാല്‍ പുതിയ നോക്കിയ 8 സിറോക്കോ മോഡലില്‍ പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഒന്നുമില്ല, പേരല്ലാതെ. മറിച്ച്, പുതിയ മോഡല്‍ സാംസങ് ഗ്യാലക്‌സി S7 Edgeനെയാണ് ഓര്‍മിപ്പിക്കുന്നത്. മുകളിലും താഴെയും ബെസലിന്റെ സാന്നിധ്യമുണ്ടെന്നതും ഈ ഫോണിന്റെ ഡിസൈനില്‍ പുതിയ ട്രെന്‍ഡിന്റെ പിന്നാലെ നോക്കിയ പോയിട്ടില്ലെന്നു കാണാം. 

nokia-8-sirocco

സിറോക്കൊ മോഡലിന്റെ നിര്‍മാണത്തിന് സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് കറുത്ത പോളിഷ് ആണുള്ളത്. ഇത് പൊളിഞ്ഞു പോകാതെ നില്‍ക്കുമോ എന്നത് മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ പറയാനാകൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA