sections
MORE

2018ലെ അവതാരം ഗ്യാലക്സി നോട്ട് 9: ലോകത്ത് ഇത് ആദ്യ സംഭവമാകും

Galaxy-Note9
SHARE

സാംസങ്ങിന്റെ 2018ലെ പുതിയ ഫ്‌ളാഗ്ഷിപ് സ്മാർട് ഫോൺ ഗ്യാലക്സി നോട്ട് 9 ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്മാർട് ഫോണിന്റെ നിരവധി വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നോട്ട് 9 ഡിസ്‌പ്ലേയിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സെൻസർ ആദ്യമായി അവതരിപ്പിക്കും എന്നതിനെ കുറിച്ചാണ് ഇതിൽ ഏറ്റവും വലിയ സംശയം. പുതിയ സാങ്കേതിക വിദ്യയിലായിരിക്കും ദക്ഷിണ കൊറിയൻ ഭീമൻ ഗ്യാലക്സി നോട്ട് 9 അവതരിപ്പിക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു. ചിലർ ഇക്കാര്യം തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.

അതേസമയം, ഏറ്റവും പുതിയ അഭ്യൂഹം ഇൻ-ഡിസ്‌പ്ലേ സെൻസറിനെ കുറിച്ചൊന്നുമല്ല. ഡിസ്‌പ്ലേയെ കുറിച്ച് തന്നെയാണ്‌. 6.4 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയുമായാകും സാംസങ് ഗ്യാലക്സി നോട്ട് 9 എത്തുകയെന്നാണ്‌ അഭ്യൂഹങ്ങൾ. 4000 എംഎഎച്ച് ബാറ്ററിയുമായാകും ഉണ്ടാകുകയെന്നും ചില റിപ്പോർട്ട് പറയുന്നു.

സാധാരണ സാംസങ് നോട്ട് സീരീസിൽ നിന്ന്‌ വ്യത്യസ്തമായി 6.3 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് പകരം 6.4 ഇഞ്ച് സ്ക്രീനോടു കൂടിയാകും ഗ്യാലക്സി നോട്ട് 9 വരുന്നതെന്ന് ടിപ്സ്റ്റർ ട്വിറ്ററിൽ പറയുന്നു. ഇൻഫിനിറ്റി ഡിസ്‌പ്ലേ 2.0 ഡിസൈൻ ഈ സ്മാർട്ഫോണിലൂടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. നോട്ട് 8 യുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി നേരിയ ബെസെൽസോട് കൂടിയാകും ഈ ഹാൻഡ്സെറ്റ് എത്തുക.

നോട്ട് 8 ന്റെ 3000 എംഎഎച്ച് ബാറ്ററിയേക്കാൾ വലിയ ബാറ്ററിയുമാകും ഉണ്ടാകുക. 3850 എംഎഎച്ചിന്റെ അല്ലെങ്കിൽ 4000 എംഎഎച്ചിന്റെ ബാറ്ററി പ്രതീക്ഷിക്കാം. ഈ അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ എക്കാലത്തെയും വലിയ ഒരു പ്രീമിയം ഗ്യാലക്സി സ്മാർട് ഫോൺ ആയിരിക്കുമിത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സ്‌നാപ്ഡ്രാഗൺ 845 SoC പ്രോസസറാകും ഫോണിനു കരുത്ത് പകരുക. 6 ജിബിയാകും റാം. ആൻഡ്രോയ്ഡ് 8.1 ഓറിയോയിലാകും ഹാൻഡ്സെറ്റിന്റെ പ്രവർത്തനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA