sections
MORE

8,190 രൂപയ്ക്ക് ഗ്യാലക്സി ജെ2 2018; ജിയോ 2750 രൂപ തിരിച്ചുനൽകും, 100 ജിബി ഡേറ്റയും

j2-2018
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ‌സാംസങ്ങിന്റെ ഗാലക്സി ജെ ശ്രേണിയിലുള്ള ഫോൺ ഗാലക്സി ജെ2 2018 അവതരിപ്പിച്ചത്. സാംസങ് മാൾ എന്ന പുതിയ ഫീച്ചറാണ് ഗ്യാലക്സി ജെ2 2018 ന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഇഷ്ടപ്പെട്ട ഉൽപന്നത്തിന്റെ ചിത്രമെടുത്താൽ അതിന്റെ വിവരങ്ങൾ ലഭിക്കുകയും ഇ കൊമേഴ്സ് സൈറ്റുകൾ വഴി അതു വാങ്ങാൻ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് സാംസങ് മാൾ.‌ ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസർ, 2ജിബി റാം, 16ജിബി ഇന്റേണൽ മെമ്മറി എന്നിവ ഗാലക്സി ജെ2 ൽ ഉണ്ട്. 

സമൂഹ മാധ്യമങ്ങളിലെ ഫയലുകൾ മെമ്മറി കാർഡിൽ സൂക്ഷിക്കാൻ കഴിയും. 2600 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 8190 രൂപയാണ് ഗ്യാലക്സി ജെ2 2018 ന്റെ വില. മൂന്നു നിറങ്ങളിൽ ലഭ്യമാകും. ബ്ലാക്ക്, പിങ്ക് കളർ നിറങ്ങളിലുള്ള പുതിയ ഫോൺ ഏപ്രിൽ 27 മുതൽ വിതരണം തുടങ്ങും. ഡിവൈസ് മെയ്ന്റ്നൻസ് ഫീച്ചർ ഗ്യാലക്സി ജെ2 2018 ന്റെ മറ്റൊരു ഫീച്ചർ.

ഇതോടൊപ്പം ജിയോ വരിക്കാർക്ക് 2750 രൂപ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇതിനായി മൈജിയോ അക്കൗണ്ട് വഴി 198, 299 പ്ലാനുകൾ റീചാർജ് ചെയ്യണം. കൂടാതെ അടുത്ത പത്ത് റീചാർജുകൾക്ക് ഓരോ തവണയും 10 ജിബി 4ജി ഡേറ്റ അധികമായും ലഭിക്കും. അതായത് 100 ജിബി അധിക ഡേറ്റ ലൈവ് ക്രിക്കറ്റ്, മ്യൂസിക് ആസ്വദിക്കാൻ ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA