sections
MORE

‘സച്ചിന്റെ ഫോൺ’ വിൽക്കുന്നത് 6499 രൂപയ്ക്ക്, വൻ ഓഫറുകള്‍

Sachin-phone
SHARE

രാജ്യത്തെ സ്മാർട് ഫോൺ വിപണിയിൽ വൻ മല്‍സരമാണ് നടക്കുന്നത്. മിക്ക കമ്പനികളും വിലകുറച്ചും ഓഫറുകള്‍ വാരികോരി നൽകിയും ഉപഭോക്താക്കളെ കണ്ടെത്താൻ മൽസരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ച സ്മാര്‍ട്രോണ്‍ കമ്പനിയുടെ ടിഫോണ്‍ പി ഇപ്പോൾ വൻ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. അവതരിപ്പിക്കുമ്പോൾ 7,999 രൂപ വിലയുണ്ടായിരുന്ന സ്മാര്‍ട്രോണ്‍  ടിഫോണ്‍ പി ഇപ്പോൾ വിൽക്കുന്നത് കേവലം 6,499 രൂപയ്ക്കാണ്. 

ഉപഭോക്താവിന്റെ കൈയ്യിൽ പഴയ ഫോണുകൾ ഉണ്ടെങ്കിൽ എക്സ്ചേഞ്ച് ഓഫറിലൂടെ 499 രൂപയ്ക്കും സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിങ് ഡെയ്സ് സെയിലിലും സ്മാര്‍ട്രോണ്‍  ടി.ഫോണ്‍ പിയ്ക്ക് വൻ ഓഫർ നൽകുന്നുണ്ട്. ഫ്ലിപ്കാർട് സെയിൽ തുടങ്ങുന്നതിന് മുൻപ് ഫോണിന്റെ വില 10,500 രൂപയായിരുന്നു. സ്മാര്‍ട്രോണ്‍  ടിഫോണ്‍ പി വാങ്ങുമ്പോൾ 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറായി നൽകുന്നുണ്ട്.

കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയിൽ സ്മാര്‍ട്രോണ്‍ കമ്പനിയുടെ സ്മാര്‍ട്രോണ്‍  ടി.ഫോണ്‍ പിയുടെ (tphone P) ആകര്‍ഷണീയത അതിന്റെ 5000 mAh ബാറ്ററിയാണ്. ഒപ്പം കിട്ടുന്ന ഒടിജി (OTG) കേബിൾ ഉപയോഗിച്ചാല്‍ മറ്റു ഫോണുകളും സ്പീക്കറുകളും സ്മാര്‍ട്ട്ബാന്‍ഡുകളും മറ്റും ചാര്‍ജു ചെയ്യാന്‍ പറ്റുന്ന ഒരു പവര്‍ബാങ്കായും ഉപയോഗിക്കാം. ഫോണിന് രണ്ടു ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ഫോട്ടോയും ഓട്ടോഗ്രാഫും പതിച്ച ഹാൻഡ്സെറ്റും ലഭ്യമാണ്. ഹാൻഡ്സെറ്റിന്റെ ബ്രാൻഡ് അംബാസിഡർ സച്ചിനാണ്.

പൂര്‍ണ്ണമായും മെറ്റല്‍ നിര്‍മിതമായ ബോഡിയില്‍ കൂറ്റന്‍ ബാറ്ററി കൂടെ പിടിപ്പിച്ചതോടെ തങ്ങള്‍ ടിഫോണിന് ശക്തിയ്‌ക്കൊപ്പം സൗന്ദര്യവും നല്‍കിയെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ജിബി റാമും എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 435 പ്രൊസസറും ശക്തി പകരുന്ന ഈ ഫോണിന് 5.2 എച്ച്ഡി ഡിസ്‌പ്ലെയാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 7.1 ആണ് ഒഎസ്.

ഡേറ്റാ സംഭരണത്തിലും സ്മാര്‍ട്രോണിന് തങ്ങളുടെ രീതിയുണ്ട്. ഫോണിന് 32 ജിബി സംഭരണ ശേഷിയുണ്ട്. 128 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിപ്പിച്ച് ബൂസ്റ്റു ചെയ്യാം. ഇതൊന്നും പോരാ എന്നുള്ളവര്‍ക്ക് കമ്പനിയുടെ ട്രോണ്‍ക്‌സുമായി (tronX) ബന്ധിപ്പിച്ചാല്‍ 1 ടിബി ക്ലൗഡ് സ്റ്റോറേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

ഫോണിന് 13 മെഗാപിക്സൽ പിന്‍ ക്യാമറയാണ് ഉള്ളത്. എല്‍ഇഡി ഫ്‌ളാഷും ഡിഎസ്എൽആറുകളില്‍ ഉപയോഗിക്കുന്ന ഫെയ്‌സ് (phase) ഡിറ്റെക്‌ഷന്‍ ഓട്ടോഫോക്കസും ഉണ്ട്. സെല്‍ഫി ക്യാമറയ്ക്ക് 5 മെഗാപിക്സൽ റെസലൂഷനാണ് ഉള്ളത്. ഇരുട്ടിലും മികച്ച സെല്‍ഫിയെടുക്കാം. കാരണം മുന്‍ ക്യാമറയ്ക്കും ഫ്‌ളാഷുണ്ട്. ഫൊട്ടോഗ്രഫി അനുഭവം മെച്ചപ്പെടുത്താന്‍ 'ബ്യൂട്ടിഫൈ' എന്നൊരു ആപ്പും ഉണ്ട്. ഈ ആപ് ഉപയോഗിച്ച് ആളുകളുടെ ചര്‍മ്മത്തിനനുസരിച്ച് ഫോട്ടോ സുന്ദരമാക്കാം. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചെറിയ സാന്നിധ്യവും ഈ ഫോണിനുണ്ട്. ചെറിയ പോക്കറ്റുകളില്‍ ഇടുമ്പോള്‍ തുന്നല്‍ വിട്ടു പോകാതിരിക്കാനാണ് ഫോണിന്റെ സ്‌ക്രീന്‍ സൈസ് കുറച്ചിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിതമായ ടിഫോണ്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലെ സെയിലിലൂടെ മാത്രമെ വാങ്ങാന്‍ പറ്റൂ. ഈ ഫോണിന് വെല്ലുവളി ഉയര്‍ത്തുന്ന ചില ഹാന്‍ഡ്‌സെറ്റുകള്‍ ഇവയാണ്- ഷവോമി റെഡ്മി 5A, റെഡ്മി Y1 സീരിസ്, മോട്ടറോള മോട്ടോ C സീരിസ്, ലെനൊവോ K8 സീരിസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA