Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

X6 പുറത്തിറങ്ങി, നോക്കിയ വീണ്ടും കൊടുങ്കാറ്റുയര്‍ത്തുമോ? 6GB റാം, ഇരട്ട ക്യാമറ

Nokia-x6

സ്മാർട് ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളുമായി വൻ തിരിച്ചു വരവാണ് നടത്തിയത്. 2018 ൽ ഇതിലും വലിയ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് നോക്കിയയും നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലും. നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് X6 ബുധനാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഡിസ്പ്ലെയിൽ നോച്ചുമായി ഇറങ്ങുന്ന നോക്കിയയുടെ ആദ്യ ഫോൺ കൂടിയാണ് X6.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയുള്ള പിന്നിലെ ഇരട്ട ക്യാമറ (എച്ച്ഡിആർ), 19:9 അനുപാതത്തിലുള്ള ഡിസ്പ്ലെ, ഒക്ടാ കോർ സ്നാപ്ഡ്രാഗൻ 636, 6 ജിബി റാം, 16 മെഗാപിക്സൽ സെല്‍ഫി ക്യാമറ, ക്വിക്ക് ചാർജർ, ആൻഡ്രോയ്ഡ് ഒറിയോ എന്നിവ പ്രധാന ഫീച്ചറുകളാണ്.

നോക്കിയ X6 (4ജിബി റാം, 32 ജിബി സ്റ്റോറേജ്) ന്റെ വില തുടങ്ങുന്നത് 1299 യുവാനിലാണ് (ഏകദേശം 13,800 രൂപ). 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1499 യുവാനും (ഏകദേശം 16,000 രൂപ) 6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1699 യുവാനുമാണ് (ഏകദേശം 18,100 രൂപ).

വൺപ്ലസ് 6 അവതരിപ്പിച്ച ദിവസം തന്നെയാണ് നോക്കിയ X6 ഫോണും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐഫോൺ X പോലൊരു (ഡിസൈൻ) ഹാൻഡ്സെറ്റാണ് നോക്കിയ X6 എന്നും പറയാം. നോക്കിയ X6 ഫോണിൽ ഐഫോണിലെ പോലെ (ഫുൾ സ്ക്രീൻ) ഡിസ്പ്ലെയിൽ നോച്ച് ഉണ്ട്. 

Nokia-X6-

ഇരട്ട സിം (നാനോ), 5.8 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ 2.5ഡി ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, 3060 എംഎഎച്ച് ബാറ്ററി. അരമണിക്കൂറിനുളളിൽ 50 % ക്വിക്ക് ചാർജിങ് സംവിധാനം, ഫിംഗര്‍ പ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.