sections
MORE

കുറഞ്ഞ വിലയ്ക്ക് അതിവേഗ ഫെയ്സ് അൺലോക് ഫോൺ, ഓണർ 7എ ഇന്ത്യയിലെത്തി

Honor-7A-Honor-7C-
SHARE

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനി വാവെയ്‌യുടെ തന്നെ മറ്റൊരു ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓണർ 7എ, ഓണർ 7സി സ്മാർട്ഫോണുകളാണ് ഡൽഹിയില്‍ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്.

റിലയൻസ് ജിയോയ്ക്കൊപ്പം ചേർന്ന് വന്‍ ഓഫറുകളാണ് വാവെയ് നൽകുന്നത്. ഓണർ 7എ, ഓണർ 7സി വാങ്ങുന്നവർക്ക് 2200 രൂപ ക്യാഷ്ബാക്കാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. ഓണർ 7എ ഫ്ലിപ്കാർട്ടും ഓണർ 7സി ആമസോൺ ഇന്ത്യയുമാണ് വിതരണം ചെയ്യക. ഓണർ 7സിയുടെ (3ജിബി റാം) വേരിയന്റിന്റെ വില 9999 രൂപയാണ്. ഇതേ ഹാൻഡ്സെറ്റിന്റെ 4ജി റാം വേരിയന്റിന്റെ വില 11,999 രൂപയുമാണ്. ഓണർ 7എയുടെ വില 8,999 രൂപയാണ്.

ഓണർ 7എ ഹാൻഡ്സെറ്റിൽ അത്യുഗ്രൻ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റീരിയോ സ്പീക്കർ, 18:9 അനുപാതത്തിലുള്ള ബെസൽലെസ് ഡിസ്പ്ലെ, കുറഞ്ഞ വില, ഫെയ്സ് അൺലോക് എന്നിവ ഈ ഫോണിന്റെ വലിയ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗൻ 450 എസ്ഒസി, മൾട്ടിപ്പിൽ റാം / ഇൻബിൽറ്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകളും ശ്രദ്ധേയമാണ്. 

ഓണർ 7 എ അറോറ ബ്ലൂ, ബ്ലാക്ക്, പ്ലാറ്റിനം ഗോൾഡ് എന്നീ നിറങ്ങളിലാണ് ഇറങ്ങുന്നത്. ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്സ് ലോക്ക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ തുടങ്ങി ഫീച്ചറുകളുള്ള ഫോണിൽ രണ്ടു നാനോ സിമ്മുകൾ ഉപയോഗിക്കാം. ആൻഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഓണർ 7 എയിൽ 3000 എംഎഎച്ച് ആണ് ബാറ്ററി. 13 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളാണ് പിൻഭാഗത്ത്. സെൽഫി ക്യാമറയ്ക്ക് 8 മെഗാപിക്സല്‍ ശേഷിയുമുണ്ട്. പ്രധാന കണക്ടിവിറ്റി സേവനങ്ങളെല്ലാം ഓണർ 7എയിലും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA