sections
MORE

ഷവോമിയുടെ പുതിയ അവതാരം ഇന്ത്യയിൽ, തുച്ഛ വില, കുത്തിനിറച്ച് ഫീച്ചറുകൾ

Xiaomi-Redmi-y2
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് റെഡ്മി എസ്2 ന്റെ പരിഷ്കരിച്ച പതിപ്പ് റെഡ്മി വൈ2 ഇന്ത്യയിലേക്ക്. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ റെഡ്മി വൈ2 അവതരിപ്പിക്കും. 

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം റെഡ്മി വൈ2 ന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 9999 രൂപയിലാണ്. രണ്ടു വേരിയന്റ് ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കുന്നത്. 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബി റാം/64 ജിബി സ്റ്റോറേജ് എന്നിവയാണിത്. 4ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപ നൽകേണ്ടിവരും.

16 പിക്സലിന്റെ സെൽഫി ക്യമാറ തന്നെയാണ് റെഡ്മി വൈ2വിന്റെ ഏറ്റവും വലിയ പുതുമ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫീച്ചറുകളും റെഡ്മി വൈ2 ലുണ്ട്. ഷവോമിയുടെ ഏറ്റവും മികച്ച, വിലകുറഞ്ഞ സെല്‍ഫി ക്യമാറ ഫോൺ കൂടിയാണ് റെഡ്മി വൈ2. എഐ പോര്‍ട്രെയ്റ്റ് മോഡ്, എഐ ഫെയ്‌സ് റെക്കഗ്നിഷൻ എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറ പാക്കിലുണ്ട്. 

5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസർ, മൂന്ന് ജിബി, നാല് ജിബി റാം 32 ജിബി, 64 ജിബി സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 3080 mAh ന്റേതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ അധിഷ്ടിതമായുള്ള മിയുഐ 9 ആണ് ഫോണിലുണ്ട്. 12 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷ്, പോര്‍ട്രെയ്റ്റ് മോഡ്, ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നി ഫീച്ചറുകളും പിൻ ക്യാമറയിലുണ്ട്. 

ഇരട്ടം സിം, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ബ്ലൂടൂത്ത്, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ മറ്റു ഫീച്ചറുകളാണ്. കുറ‍ഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റെഡ്മി വൈ2 ഇന്ത്യൻ വിപണിയിൽ വൻ തരംഗമാകുമെന്നാണ് കരുതുന്നത്. വാവെയ്, വിവോ, ഒപ്പോ എന്നീ കമ്പനികളുടെ സെൽഫി ക്യാമറ ഫോണുകളുമായി മൽസരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റെഡ്മി വൈ2.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA