sections
MORE

ഗ്യാലക്സി ജെ7 ഫോണുകളുടെ ഇന്ത്യയിലെ വില കുത്തനെ കുറച്ചു

samsung-galaxy-j7-duo
SHARE

ഇന്ത്യയിൽ ഇടത്തരം സ്മാർട്ട്ഫോണുകളിൽ മികച്ച വിൽപ്പനയുള്ള ഗ്യാലക്സി ജെ7 ഫോണുകളുടെ വില കുത്തനെ കുറച്ചു. ഓഫ്‌ലൈൻ റീട്ടെയിലറുകളിലാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. സാംസങ് ജെ സിരീസിലുള്ള അഞ്ചു ഫോണുകളുടെ വിലയാണ് കുറച്ചത്.

സാംസങ് ജെ7 ഡ്യൂ, സാംസങ് ജെ7 പ്രൈം 2, സാംസങ് ജെ7 നെക്സ്റ്റ് 32ജിബി, സാംസങ് ജെ2 (2018), സാംസങ് ജെ2 (2017) ഹാൻഡ്സെറ്റുകളുടെ വിലയാണ് കുറച്ചത്. എന്നാൽ ഇ–കൊമേഴ്സ് പോർട്ടലുകളിൽ പഴയ വില തന്നെയാണ്. 

15,990 രൂപ വിലയുള്ള സാംസങ് ജെ7 ഡ്യൂ വിൽക്കുന്നത് 14,990 രൂപയ്ക്കാണ്. 13,990 രൂപയുടെ സാംസങ് ജെ7 പ്രൈം 2 വിൽക്കുന്നത് 12,990 രൂപയ്ക്കുമാണ്. സാംസങ് ജെ7 നെക്സ്റ്റ് 32 ജിബി വേരിയന്റിന് 1000 രൂപ കുറച്ച് 10,990 രൂപയ്ക്ക് വാങ്ങാം. അഞ്ചു ഫോണുകൾക്കും ആയിരം രൂപയാണ് കുറച്ചിരിക്കുന്നത്.

സാംസങ് പേയും ഏറ്റവും പുതിയ സോഷ്യൽ ക്യാമറ സംവിധാനത്തോടെയും അവതരിപ്പിച്ച ജെ7 പ്രോയ്ക്ക് 4000 രൂപ വരെ നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. അവതരിപ്പിക്കുമ്പോൾ 20,900 രൂപ വിലയുണ്ടായിരുന്ന ജെ7 പ്രോ ഇപ്പോൾ 16,900 രൂപയ്ക്ക് വാങ്ങാം. എന്നാൽ ഈ വില ഓഫ്‌ലൈൻ സ്റ്റോറുകളില്‍ മാത്രമേ ലഭിക്കൂ. മെയ്ക്ക് ഫോർ ഇന്ത്യയ്ക്കു കീഴിൽ നൂതനമായ അൾട്രാ ഡേറ്റ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവർ പ്ലാനിങ് എന്നിവയോടു കൂടിയാണ് ജെ7 പ്രോ അവതരിപ്പിച്ചത്. സാംസങ് പേയും സോഷ്യൽ ക്യാമറയും ജെ7 പ്രോയുടെ പ്രധാന ഫീച്ചറുകളാണ്.  

എഫ് 1.9 ലെൻസോടു കൂടിയ 13 മെഗാപിക്സൽ മുൻ ക്യാമറയും എഫ് 1.7 ലെൻസോടുകൂടിയ പിൻ ക്യാമറയുമുണ്ട്. ഇരുണ്ട സാഹചര്യത്തിലും മികച്ച പ്രകാശത്തോടു കൂടിയ ചിത്രങ്ങൾ എടുക്കാൻ ക്യാമറകൾ സഹായിക്കുന്നു. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും മികച്ച സെൽഫികളെടുക്കാം.  സോഷ്യൽ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ അപ്പോൾ തന്നെ എഡിറ്റ് ചെയ്ത് ഷെയർ ചെയ്യാവുന്ന സംവിധാനമാണ് ഇത്. അടുത്ത കോൺടാക്റ്റുകൾ ഇനി ക്യാമറക്കുള്ളിൽ തന്നെ സൂക്ഷിക്കാം.  

1.6 ഒക്ടാ കോർ എക്സൈനോ പ്രോസസറാണ് ജെ7 പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമും, 3,600 എംഎഎച്ച് ബാറ്ററിയും ഉപയോഗം സുഗമമാക്കുന്നു. മെറ്റൽ ബോഡി മികച്ച സൈ്റ്റലിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA