sections
MORE

എച്ച്ടിസി ഡിസയര്‍ 12, ഡിസയര്‍ 12 പ്ലസ് ഇന്ത്യയില്‍, അത്യുഗ്രൻ ഫീച്ചറുകൾ

Desire-12
SHARE

എച്ച്ടിസി ഡിസയര്‍ 12, ഡിസയര്‍ 12 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ രണ്ട് ബജറ്റ് സ്മാര്‍ട് ഫോണുകളും മാര്‍ച്ചിലാണ് രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയത്. 18:9 ആസ്പെക്റ്റ് റേഷ്യോയിലുള്ള ഡിസ്പ്ലേ, ഈടുനില്‍ക്കുന്ന പുറകുവശത്തെ ആക്രിലിക് ഗ്ലാസ് പ്രതലം എന്നിവയാണ് ഇവയുടെ പ്രധാന ഹൈലറ്റുകള്‍. പിന്‍ഭാഗത്ത് ഡ്യുവല്‍ ക്യാമറയും, മുന്‍ക്യാമറയ്ക്ക് എല്‍ഇഡി ഫ്ലാഷും ഡിസയര്‍ 12 പ്ലസിന്റെ സവിശേഷതയാണ്. ഇരു ഫോണുകളും പിഎഡിഎഫ് (ഫേസ് ഡിറ്റക്‌ഷന്‍ ഓട്ടോഫോക്കസ്) വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ടിസി ഡിസയര്‍ 12, ഡിസയര്‍ 12 പ്ലസ് എച്ച്ടിസി ഇന്ത്യ ഇ–സ്റ്റോര്‍ വഴി ഓണ്‍ലൈന്‍ ആയും റീട്ടെയിൽ സ്റ്റോറുകള്‍ വഴിയും ഈ മാസം മുതല്‍ ലഭ്യമാകും.

ഇന്ത്യയിലെ വില

എച്ച്ടിസി ഡിസയര്‍ 12 ന് 15,800 രൂപയാണ് ഇന്ത്യയിലെ വില. എച്ച്ടിസി ഡിസയര്‍ 12പ്ലസിന് 19,790 രൂപയാണ് വിലയിട്ടിരിക്കുന്നത്. രണ്ട് സ്മാര്‍ട് ഫോണുകളും എച്ച്ടിസി ഇന്ത്യ ഇ–സ്റ്റോര്‍ വഴി വ്യാഴാഴ്ച (ജൂണ്‍ 7) മുതല്‍ പ്രീ-ഓര്‍ഡര്‍ തുടങ്ങി. ഈ സ്മാര്‍ട് ഫോണുകളുടെ വിൽപ്പന ജൂണ്‍ 11, തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ലോഞ്ച് ഓഫറുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂള്‍ ബ്ലാക്ക്, വാം സില്‍വര്‍ നിറങ്ങളില്‍ രണ്ട് സ്മാര്‍ട് ഫോണുകളും ലഭ്യമാകും.

എച്ച്ടിസി ഡിസയര്‍ 12 ന്റെ സവിശേഷതകള്‍

ഡ്യുവല്‍ സിം (നാനോ) എച്ച്ടിസി ഡിസയര്‍ 12 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ എച്ച്ടിസി സെന്‍സ് ഒഎസിലാണ്. 5.5 ഇഞ്ച്‌ എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 18:9 ആണ് സ്ക്രീനിന്റെ ആസ്പെക്റ്റ് റേഷ്യോ. ക്വാഡ്-കോര്‍ മീഡിയടെക് എംടി6739 SoC പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 3 ജിബിയാണ് റാം. പിഎഡിഎഫ്, f/2.2  അപേര്‍ച്ചര്‍ എന്നിവയോടു കൂടിയ 13 മെഗാപിക്സല്‍ ബിഎസ്ഐ ക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഇതിനോടൊപ്പം എല്‍ഇഡി ഫ്ലാഷുമുണ്ട്. മുന്‍വശത്ത് f/2.4 അപേര്‍ച്ചറോടു കൂടിയ 5 മെഗാപിക്സല്‍ ബിഎസ്ഐ ക്യാമറയും നല്‍കിയിരിക്കുന്നു.

എച്ച്ടിസി ഡിസയര്‍ 12 ന് 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ട്. ഇത് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 2 ടിബി വരെ വര്‍ധിപ്പിക്കാം. 4 ജി LTE, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, മോഷന്‍ ജി-സെന്‍സര്‍, മാഗ്‌നറ്റിക് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. 2730 എംഎഎച്ച് ആണ് ബാറ്ററി. 48.5x70.8x8.2 വലിപ്പുമുള്ള ഫോണിന്റെ ഭാരം 137 ഗ്രാമാണ്.

എച്ച്ടിസി ഡിസയര്‍ 12 പ്ലസിന്റെ സവിശേഷതകള്‍ 

ഡ്യുവല്‍ സിം (നാനോ) എച്ച്ടിസി ഡിസയര്‍ 12 പ്ലസ് ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ അടിസ്ഥാനമാക്കിയ എച്ച്ടിസി സെന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. 6 ഇഞ്ച്‌ എച്ച്ഡി+ (720x1440 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 18:9 ആണ്. ഒക്ടാ-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 450 SoC പ്രോസസറാണ് ഫോണിനു കരുത്തു പകരുന്നത്. 3 ജിബിയാണ് റാം.

നേരത്തെ പറഞ്ഞതു പോലെ ഡിസയര്‍ 12 പ്ലസിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സംവിധാനമാണുള്ളത്. 13 മെഗാപിക്സല്‍ ബിഎസ്ഐ പ്രൈമറി സെന്‍സറും 2 മെഗാപിക്സലിന്റെ സെക്കന്‍ഡറി സെന്‍സറും അടങ്ങിയതാണ് പ്രധാന ക്യാമറ സംവിധാനം. f/2.2 അപേര്‍ച്ചറാണ് ഈ സംവിധാനത്തിനുള്ളത്. ബൊക്കെ മോഡ്, ഫേസ് ഡിറ്റക്‌ഷന്‍, പനോരമ മോഡ് തുടങ്ങിയ ഫീച്ചറുകളും പ്രധാന ക്യാമറയില്‍ ഉപ്പെടുത്തിയിട്ടുണ്ട്. സെല്‍ഫിയ്ക്കായി 8 മെഗാപിക്സല്‍ ബിഎസ്ഐ സെന്‍സറിന്റെ ഒരു ക്യാമറ മുന്‍വശത്തും നല്‍കിയിരിക്കുന്നു. f/2.0 അപേര്‍ച്ചറാണ് മുന്‍ക്യാമറയ്ക്കുള്ളത്. ബ്യൂട്ടി മോഡ്, എച്ച്ഡിആര്‍ ഫീച്ചറുകളും ഈ ക്യാമറയിലുണ്ട്.

32 ജിബി ഇന്റേണല്‍ സ്റ്റോറേജോടെയാണ് എച്ച്ടിസി ഡിസയര്‍ 12+ വരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വാഴി ഇത് 2 ടിബി വരെ വര്‍ധിപ്പിക്കാം. 4 ജി LTE, വൈ-ഫൈ, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, മോഷന്‍ ജി-സെന്‍സര്‍, കോമ്പസ് മുതലായ സെന്‍സറുകള്‍ ഫോണിലുണ്ട്. പിറകുവശത്ത് ഫിംഗര്‍പ്രിന്റ്‌ സെന്‍സറും നല്‍കിയിരിക്കുന്നു. 2965 എംഎഎച്ച് ആണ് ബാറ്ററി. 158.2x76.2x8.4 വലിപ്പുമുള്ള ഫോണിന്റെ ഭാരം 157.5 ഗ്രാമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA